‘മിസ്റ്റർ പ്രധാനമന്ത്രി, വാഗ്‌ദാനം പൂർത്തിയാക്കാൻ ഇനിയും 45 വർഷം വേണ്ടിവരുമോ?’; രാഹുൽ ഗാന്ധി

2012 ൽ ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദി നൽകിയ വാഗ്‌ദാനങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ് രാഹുൽ

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാക്കുകൾ കൊണ്ട് ആക്രമണം ശക്തമാക്കുകയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 2012 ൽ ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദി നൽകിയ വാഗ്‌ദാനങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ് രാഹുൽ.

ജനങ്ങൾക്ക് 50 ലക്ഷം പുതിയ വീടുകൾ നിർമ്മിച്ചുനൽകുമെന്ന് 2012 ൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ 5 വർഷം കഴിയുമ്പോൾ ഇതുവരെ 4.72 ലക്ഷം വീടുകൾ മാത്രമാണ് നിർമ്മിച്ചു നൽകിയത്. ഇതിനെതിരെയാണ് ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി ചോദ്യമുയർത്തിയത്. ‘മിസ്റ്റർ പ്രധാനമന്ത്രി, വാഗ്‌ദാനങ്ങൾ പൂർത്തിയാക്കാൻ ഇനിയും 45 വർഷം വേണ്ടിവരുമോ?’ രാഹുൽ ചോദിച്ചു.

ഡിസംബർ 9നും 14നുമായി രണ്ട് ഘട്ടമായാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. ഡിസംബർ 18നാണ് വോട്ടെണ്ണൽ. 50,128 പോളിങ് ബൂത്തുകളായിരിക്കും ഉണ്ടാവുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രം ഉപയോഗിക്കും. 4.33 കോടി വോട്ടർമാർ ആണ് ഗുജറാത്തിലുളളത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi tweets a poem to question pm modi on 2012 promise of housing scheme

Next Story
പെണ്‍കുട്ടിയെ അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതിMuzaffarnagar rape
The moderation of comments is automated and not cleared manually by malayalam.indianexpress.com