scorecardresearch

അച്ഛനെ പറഞ്ഞ മോദിക്ക് രാഹുലിന്റെ വക 'ആലിംഗനം'; കര്‍മ്മഫലം കാത്തിരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ്

'ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍' ആയിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു മോദി പറഞ്ഞത്

'ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍' ആയിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു മോദി പറഞ്ഞത്

author-image
WebDesk
New Update
narendra modi, rahul gandhi, congress, bjp, ie malayalam

ലക്‌നൗ: പിതാവും മുന്‍ പ്രധാനമന്ത്രിയും ആയ രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി രംഗത്ത്. 'ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍' ആയിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു മോദി പറഞ്ഞത്. വിധി നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നാണ് രാഹുല്‍ പ്രതികരിച്ചത്.

Advertisment

'മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍,' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. 'മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,' രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.

Advertisment

Read: ‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍’ ആയിട്ടാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്; രാഹുലിനെതിരെ മോദി

രാജീവ് ഗാന്ധി സര്‍ക്കാരിനെ പിടിച്ചുലച്ച ബൊഫോഴ്സ് കേസ് ഉദ്ദേശിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. സോണിയ ഗാന്ധിയുടെ ഭര്‍ത്താവും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി 1991ലാണ് വധിക്കപ്പെട്ടത്. എന്നാല്‍ ബൊഫോഴ്സ് കേസ് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി തളളിയ കാര്യം ചിദംബരം ഓര്‍മ്മിപ്പിച്ചു. അന്ന് ബിജെപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന തീരുമാനം എടുത്തതും ചിദംബരം ചൂണ്ടിക്കാണിച്ചു.

Rahul Gandhi Lok Sabha Election 2019 Narendra Modi Rajiv Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: