ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പുതുച്ചേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്നും മോദി ഒഴിഞ്ഞു മാറിയ സംഭവത്തെ കുറിച്ചുള്ള ട്വീറ്റിലായിരുന്നു രാഹുല്‍ മോദിയെ പരിഹസിച്ചത്.
”വണക്കം പുതുച്ചേരി! ഇങ്ങനെയാണ് മോദി ദുരിതമനുഭവിക്കുന്ന മധ്യവര്‍ഗത്തിന് മറുപടി പറഞ്ഞത്. പത്രസമ്മേളനം പോട്ടെ, സ്വന്തം പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പോലും മോദിക്ക് ചോദ്യങ്ങളെ നേരിടാനാകില്ല. ചോദ്യങ്ങള്‍ നേരത്തെ പരിശോധിക്കുന്ന ബിജെപിയുടെ തന്ത്രം കൊള്ളാം, ഉത്തരങ്ങളും പരിശോധിക്കുന്നത് നന്നായിരിക്കും” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കഴിഞ്ഞയാഴ്ച നടന്ന ബിജെപി പ്രവര്‍ത്തകരോട് സംവദിക്കുന്നതിനുള്ള ‘മേരാ ബൂത്ത് സബ്സേ മസ്ബൂത്ത്’ പരിപാടിക്കിടെയാണ് നിര്‍മ്മല്‍ കുമാര്‍ ജയിന് എന്ന പ്രവര്ത്തകന് മോദിയോട് ചോദ്യം ഉന്നയിച്ചത്. വ്യക്തമായി മറുപടി നല്‍കുന്നതിന് പകരം ഞാന്‍ സാധാരണക്കാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അത് തുടരും. ഉറപ്പ് നല്കുന്നു. ചലിയേ പുതുച്ചേരി കോ വണക്കം എന്ന് പറഞ്ഞൊഴിയുകയാണ് മോദി ചെയ്തത്.
Vanakam Puducherry!
That’s NoMo’s answer to the struggling middle class.
Forget a press conference he can’t even string together a polling booth worker’s conference.
BJP-vetted questions is a superb idea. Consider vetted answers as well. https://t.co/ukoDtgCvld @deccanherald
— Rahul Gandhi (@RahulGandhi) December 25, 2018