ജെല്ലിക്കെട്ട് കാണാൻ രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലേക്ക്

തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ രാഹുൽ ഗാന്ധിയുടെ നിരവധി സന്ദർശന പരിപാടികൾ കോൺഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്

Rahul Gandhi Congress

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലേക്ക്. പൊങ്കലിന്റെ ഭാഗമായാണ് രാഹുൽ തമിഴ്‌നാട്ടിലേക്ക് പോകുന്നത്. ജനുവരി 14 ന് മധുരയിലെത്തുന്ന രാഹുൽ ജെല്ലിക്കെട്ട് കാണും. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി മധുരയിലേക്ക് വരുന്നത്. അദ്ദേഹം പൊങ്കൽ ആഘോഷിക്കുകയും അവനിയപുരത്ത് ജെല്ലിക്കെട്ട് കാണുകയും ചെയ്യുമെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.അളഗിരി ചെന്നൈയിൽ പറഞ്ഞു.

Read Also: ഈ സീനൊക്കെ ഞാൻ പണ്ടേ വിട്ടതാണ് മക്കളേ; ട്രോളന്മാരോട് രജനി ചാണ്ടി

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് രാഹുൽ തമിഴ്‌നാട്ടിലേക്ക് എത്തുന്നതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു. “കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് രാഹുല്‍ എത്തുന്നത്. കാള കര്‍ഷകന്റെ പ്രതീകവും അവരുടെ നിത്യജീവിതത്തിന്റെ ഭാഗവുമാണ്. വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ദിവസം രാഹുലിന്റെ സന്ദര്‍ശനം കര്‍ഷകര്‍ക്കും പരുക്കനായ തമിഴ് സംസ്‌കാരത്തിനും ആദരവ് നല്‍കുന്നതായിരിക്കും,” അളഗിരി പറഞ്ഞു

അതേസമയം, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ രാഹുൽ ഗാന്ധിയുടെ നിരവധി സന്ദർശന പരിപാടികൾ കോൺഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ആറ് തവണ തമിഴ്‌നാട് സന്ദർശിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi to visit tamil nadu to watch jellikkattu

Next Story
കോടതി നിയോഗിച്ച സമിതിയിൽ കാർഷിക നിയമത്തെ പിന്തുണയ്‌ക്കുന്നവർ; സഹകരിക്കില്ലെന്ന് സംഘടനകൾFarmers Protest Delhi
The moderation of comments is automated and not cleared manually by malayalam.indianexpress.com