ന്യൂ​ഡ​ൽ​ഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കോൺഗ്രസ്​ അധ്യക്ഷനായി ഇന്ന്​ പ്രഖ്യാപിക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം തി​ങ്ക​ളാ​ഴ്​​ച അ​വ​സാ​നി​ക്കു​ന്ന​തോ​ടെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ സാ​ങ്കേ​തി​ക​മാ​യ മ​റ്റൊ​രു ഘ​ട്ടം​കൂ​ടി പി​ന്നി​ടു​ക​യാ​ണ്. രാ​ഹു​ലി​നെ​തി​രെ ആ​രും പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മറ്റ്​ നടപടി ക്രമങ്ങൾക്ക്​ പ്രസക്​തിയില്ല.

എ​ന്നാ​ൽ, പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ അധികാര കൈമാറ്റം ഈ ​മാ​സം 16ന്​ ​ഔദ്യോ​ഗി​ക​മാ​യി നടക്കുക. പു​തി​യ അ​ധ്യ​ക്ഷ​ൻ വ​രു​ന്ന​തി​നു പി​ന്നാ​ലെ എഐസിസി പു​നഃ​സം​ഘ​ട​ന​യു​ണ്ടാ​കും. രാ​ഹു​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ത്യേ​ക യോ​ഗം എഐസിസി ആ​സ്​​ഥാ​ന​ത്ത്​ ന​ട​ക്കും. രാ​ഹു​ൽ എ​തി​രി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​​​​ന്റെ രേ​ഖ ​കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ യോ​ഗ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​ക്ക്​ കൈ​മാ​റും.

19 വർഷം പാർട്ടിയെ നയിച്ച സോണിയാ ഗാന്ധിയിൽ നിന്ന് രാവിലെ 11ന് പരമ്പരാഗത രീതിയിലാണ് മകനും പാർട്ടി ഉപാധ്യക്ഷനുമായ രാഹുലിലേക്ക് അധികാരം കൈമാറുക. രാഹുൽ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് തിരഞ്ഞെടുപ്പ് അതോറിട്ടി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തെ അറിയിച്ചശേഷം അതിന്റെ സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധിക്ക് കൈമാറും. തുടർന്ന് സോണിയാ ഗാന്ധിയുടെ വിടവാങ്ങൽ പ്രസംഗവും രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണ പ്രസംഗവും ഉണ്ടാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook