ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനൊപ്പമാണ് രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്. മുഖ്യവരണാധികാരി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. ഇന്ന് സമയം അവസാനിക്കാനിരിക്കെ ഇതുവരെയും ആരും രാഹുലിന് എതിരായി ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.

93 പത്രികകളാണ് രാഹുല്‍ ഗാന്ധിക്കായി ഹൈ​ക്ക​മാ​ൻ​ഡ് നേ​താ​ക്ക​ളി​ൽ നി​ന്നും വി​വി​ധ സം​സ്ഥാ​ന പി​സി​സി​ക​ളി​ൽ നി​ന്നുമായി സ​മ​ർ​പ്പി​ച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇ​തി​നാ​യി കേ​ര​ള​ത്തി​ൽ നി​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഞായറാഴ്ച ഡ​ൽ​ഹി​യി​ലെ​ത്തിയിരുന്നു.

ചൊവ്വാഴ്ച പ​ത്രി​ക​ക​ളി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യാ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി 11 വ​രെ​യാ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ