രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ അമേഠിയിൽ എത്തും

രാഹുലിന്റെ പരിപാടികള്‍ നീട്ടി വയ്ക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു

ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ അമേഠിയില്‍ എത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ സ്വന്തം മണ്ഡലത്തിലെത്തുന്നത്. അമേഠിയിലെ രാഹുലിന്റെ പരിപാടികള്‍ നീട്ടി വയ്ക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതിന് ശേഷം അനുമതി നല്‍കുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി, സന്ദര്‍ശനം ഒരു ദിവസം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

ഈ മാസം പത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സമൃതി ഇറാനിയും അമേഠിയില്‍ എത്തുന്നുണ്ട്. രാഹുലിന്റെ പരിപാടികള്‍ ഇതിന്റെ പകിട്ട് കുറയ്ക്കുമെന്ന് ഭയമാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi to begin three day visit to amethi rae bareli today

Next Story
രോഹിൻഗ്യ വിഷയം; സൂചിക്ക് ഓക്സ്ഫഡ് നൽകിയ ബഹുമതി പിൻവലിക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com