ന്യൂഡൽഹി: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം തിങ്കളാഴ്ച ചേരും. രാഹുല്‍ ഗാന്ധിയെ പ്രസിഡന്‍റാക്കി നിയമക്കുന്നതിന്‍റെ തീയതി യോഗത്തില്‍ തിരുമാനമാകും. തിങ്കളാഴ്ച രാവിലെ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക. പാര്‍ട്ടി ദേശിയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്‍റെ നടപടിക്രമങ്ങളാണ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്‍റെ മുഖ്യ അ‍ജണ്ട.

രാ​ഹു​ലി​ന്​ എ​തി​ർ ​സ്​​ഥാ​നാ​ർ​ഥി​ക​ൾ ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ൽ, സം​ഘ​ടനാപ​ര​മാ​യ അം​ഗീ​കാ​ര​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ സോ​ണി​യ ഗാ​ന്ധി നി​​ർ​ദേ​ശി​ച്ച​തി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ യോ​ഗം. ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ്​ രം​ഗം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നൊ​പ്പം രാ​ഹു​ലി​നെ ഔ​പ​ചാ​രി​ക​മാ​യി പാ​ർ​ട്ടി​യു​ടെ അ​മ​ര​ത്ത്​ എ​ത്തി​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്.

ഡി​സം​ബ​റി​ൽ എ​ഐസി​സി സ​മ്മേ​ള​ന​മാ​ണ്​ രാ​ഹു​ലി​നെ പ്ര​സി​ഡ​ന്റാ​യി വാ​ഴി​ക്കു​ന്ന പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ക. അ​ടു​ത്ത പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ ന​യി​ക്കു​ന്ന​ത്​ രാ​ഹു​ൽ ആ​യി​രി​ക്കും.

അതേസമയം, രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകുന്നതിനു പിന്നാലെ മുതിർന്ന പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി കോൺഗ്രസ് വൈസ് പ്രസിഡന്റായേക്കുമെന്ന അഭ്യൂഹം കോൺഗ്രസ് വൃത്തങ്ങളിൽ ശക്തമാണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും ഔദ്യോഗിക സ്ഥിരീകരണമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ