ന്യൂഡല്‍ഹി: ഒടുവില്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശവുമായി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തില്‍ തീവ്രസമരം വേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. ശബരിമല വിഷയത്തില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളോട് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമല വിഷയത്തില്‍ എഐസിസിയുടെയും കെപിസിയുടെയും നിലപാടുകള്‍ തമ്മില്‍ വൈരുധ്യമില്ലെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മുല്ലപ്പളി രാമചന്ദ്രന്‍ പറഞ്ഞത്.
കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ലെന്നും അതിനാല്‍ ഹൈക്കമാന്റിന്റെ അനുമതി തേടയിട്ടില്ലെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല പറഞ്ഞത്. തീവ്രസമരം കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണെന്നാണ് രാഹുലിന്റെ നിലപാട്. ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണമെന്നും രാഹുല്‍ പറഞ്ഞു.
ശബരിമലയില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ലെന്ന് രാഹുലിനെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ എ.ഐ.സി.സിയുടെയും കെപിസിസിയുടെയും നിലപാടുകള്‍ തമ്മില്‍ വൈരുധ്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.