No-confidence motion in Parliament: ന്യൂ​ഡ​ൽ​ഹി:  റാ​ഫേ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. റാ​ഫേ​ൽ ക​രാ​റി​ൽ ഫ്രാ​ന്‍​സു​മാ​യു​ള്ള ര​ഹ​സ്യ ഉ​ട​മ്പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ ആ​വ​ർ​ത്തി​ച്ചു. . ര​ഹ​സ്യ ഉ​ട​മ്പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ലാ​യെ​ന്ന് ഫ്രാ​ൻ​സ് പ്ര​സി​ഡ​ന്‍റാ​ണ് ത​ന്നോ​ട് പ​റ​ഞ്ഞ​ത്. ആ ​സ​മ​യ​ത്ത് ത​ന്നോ​ടൊ​പ്പം കോ​ൺ‌​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ന​ന്ദ് ശ​ർ​മ​യും ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും ഉ​ണ്ടാ​യി​രു​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു. ഫ്രാ​ൻ​സി​ന് ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​വ​ർ അ​ത് നി​ഷേ​ധി​ച്ചോ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റാഫേല്‍ കരാറില്‍ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് രഹസ്യ ഉടമ്പടി ഉണ്ടായിരുന്നെന്ന ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പരാമര്‍ശം.

രാഹുല്‍ഗാന്ധി സഭയില്‍ നടത്തിയത് ചിപ്‌കോ സമരമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ ഭരണപക്ഷ ബഞ്ചിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

വിശ്വസിച്ച യുവാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിച്ചുവെന്ന് രാഹുൽ ഗാന്ധി നേരത്തേ വിമര്‍ശിച്ചു. ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് മോദിയെ രാഹുൽ കടന്നാക്രമിച്ചത്. പ്രധാനമന്ത്രി നൽകിയത് പൊളളയായ വാഗ്‌ദാനങ്ങളാണ്. നരേന്ദ്ര മോദിയുടേത് തട്ടിപ്പ് രാഷ്ട്രീയമാണ്. വാഗ്‌ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങൾ എവിടെയെന്നും ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും രാഹുൽ ചോദിച്ചു. നാലു വർഷത്തിനുളളിൽ നാലു ലക്ഷം പേർക്ക് മാത്രമാണ് തൊഴിൽ നൽകിയത്. കടം എഴുതി തളളുമെന്ന് പറഞ്ഞ് മോദി കർഷകരെയും വഞ്ചിച്ചുവെന്നും രാഹുൽ പറഞ്ഞു.

നോട്ട് അസാധുവാക്കൽ കളളപ്പണം വിരുദ്ധ നീക്കമെന്ന മോദിയുടെ വാദം തട്ടിപ്പാണ്. രാജ്യത്തിന്റെ കാവൽക്കാരൻ എന്നാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. എന്നാൽ അമിത് ഷായുടെ മകൻ ജയ് ഷായുടെ അഴിമതിക്ക് രാജ്യത്തിന്റെ കാവൽക്കാരൻ കണ്ണടച്ചു. മോദിയുടെ ഭരണത്തിൽ ഗുണം കോട്ടിട്ട വ്യവസായികൾക്കും അമിത് ഷായുടെ മകനും മാത്രമാണെന്ന് രാഹുൽ പറഞ്ഞു.

റാഫേൽ അഴിമതി ഇടപാടിൽ മോദിക്ക് നേരിട്ട് പങ്കുണ്ടെന്നും രാഹുൽ ആരോപിച്ചു. റാഫേൽ അഴിമതി 45000 കോടിയുടേതായിരുന്നു. ഈ കരാറിലൂടെ പ്രധാനമന്ത്രി ഒരു വ്യവസായിക്ക് 45000 കോടി രൂപയുടെ ലാഭമുണ്ടാക്കി കൊടുത്തു. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കോടികൾ ചെലവിടുന്നു. ഇതിന് പിന്നിൽ റാഫേൽ അഴിമതിപ്പണം ആണെന്നും രാഹുൽ തുറന്നടിച്ചു.

തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുമ്പോൾ നരേന്ദ്ര മോദി ഇതുകേട്ട് സഭയിലിരുന്ന് പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു. ഇതു കണ്ട രാഹുൽ ചിരിക്കുന്ന മോദിയുടെ കണ്ണുകളിൽ പരിഭ്രമമുണ്ടെന്നാണ് പറഞ്ഞത്. എന്റെ കണ്ണുകളിലേക്ക് നോക്കാൻ മോദിക്ക് ഭയമുണ്ടെന്നും രാഹുൽ പറഞ്ഞു.

മോദി രാജ്യസുരക്ഷയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന് രാഹുൽ പറഞ്ഞു. ചൈനയുടെ താത്പര്യങ്ങളാണ് മോദിക്ക് പ്രധാനം. ചൈനയുമായി രഹസ്യ ഉടമ്പടിയുണ്ടാക്കി, ചൈനീസ് അതിർത്തി സംരക്ഷിക്കുന്ന സൈനികരെ മോദി വഞ്ചിച്ചുവെന്നും രാഹുൽ പറഞ്ഞു.

അതിനിടെ, മോദിക്കെതിരെയുളള രാഹുൽ ഗാന്ധി ഉയർത്തിയ അഴിമതി ആരോപണം ലോക്സഭയിൽ ബഹളത്തിലേക്ക് നയിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്തി. തെളിവുകൾ ഇല്ലാതെ രാഹുൽ ആരോപണം ഉന്നയിക്കുകയാണെന്ന് ഭരണപക്ഷ അംഗങ്ങൾ വാദിച്ചു. മോദിക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് രാഹുൽ മാപ്പു പറയണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ