/indian-express-malayalam/media/media_files/2025/09/11/rahul-gandhi-new-2025-09-11-21-38-10.jpg)
രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വിഷയത്തിൽ നരേന്ദ്രമോദിക്ക് നിശബ്ദത പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കേന്ദ്ര സർക്കാർ എന്ത് കൊണ്ട് ഉത്തരവാദിത്വം നിർവഹിക്കുന്നില്ലായെന്നും വിഷയം പാർലമെന്റിൽ വിശദമായ ചർച്ച നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Also Read:ചെങ്കോട്ട സ്ഫോടനം: ജമ്മു കശ്മീരിൽ പള്ളികളിലും മദ്രസകളിലും വ്യാപക റെയ്ഡ്
വായുമലിനീകരണം തടയുവാൻ വിശദമായ കർമ്മ പദ്ധതികൾ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡൽഹിയിലെ കുട്ടികൾ ശുദ്ധവായു അർഹിക്കുന്നു. വിഷയത്തിൽ ഒഴിവു കഴിവുകളും ശ്രദ്ധ തിരിക്കലും അല്ല വേണ്ടതെന്നും രാഹുൽ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ ഒരു കൂട്ടം അമ്മമാരെ കണ്ടുമുട്ടിയ ഗാന്ധി, അവരുമായി ആശയവിനിമയം നടത്തുന്ന ഒരു വീഡിയോ പങ്കിട്ടു. ''വിഷവായു ശ്വസിച്ചു വളർന്നപ്പോൾ തലസ്ഥാനത്തുടനീളമുള്ള കുടുംബങ്ങൾ ക്ഷീണിതരായി. മോദി ജി, ഇന്ത്യയിലെ കുട്ടികൾ നമ്മുടെ മുന്നിൽ ശ്വാസം മുട്ടുകയാണ്. നിങ്ങൾക്ക് എങ്ങനെ നിശബ്ദത പാലിക്കാൻ കഴിയും? നിങ്ങളുടെ സർക്കാർ എന്തുകൊണ്ടാണ് ഉത്തരവാദിത്തം കാണിക്കാത്തത്?'' - രാഹുൽ ഗാന്ധി എക്സിലെ ഒരു പോസ്റ്റിൽ ചോദിച്ചു.
Also Read:ഇന്ത്യയുടെ ജിഡിപിയിൽ റെക്കോർഡ് കുതിപ്പ്; 8.2 ശതമാനം വളർച്ച
ദീർഘനേരം വിഷവായു ശ്വസിക്കുന്നത് ശ്വാസനാള വീക്കം, ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയൽ, നിലവിലുള്ള ശ്വസന, ഹൃദയ അവസ്ഥകൾ വഷളാകൽ എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾ, ആസ്ത്മ രോഗികൾ, ദുർബല വിഭാഗങ്ങൾ എന്നിവരെ പതിവായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും രാഹുൽ പറഞ്ഞു.
Also Read:1800 കോടി, 4000 തൊഴിലാളികൾ, 5 വർഷം; അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമായതിനു പിന്നിൽ
നമ്മുടെ കുട്ടികൾ അർഹിക്കുന്നത് ശുദ്ധവായുവാണ്, ഒഴികഴിവുകളും ശ്രദ്ധ വ്യതിചലിപ്പിക്കലുകളുമല്ല, തലസ്ഥാനം അപകടകരമായ മലിനീകരണ തോതിനെതിരെ പോരാടുന്നത് തുടരുന്നതിനാൽ അടിയന്തര സർക്കാർ ഇടപെടൽ വേണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Read More:എംജിആറിന്റെ വിശ്വസ്തൻ ഇനി വിജയ്‌യുടെ വലംകൈ; സെങ്കോട്ടയ്യൻ ടിവികെയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us