സാഗര്‍: പാക്കിസ്ഥാനില്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന രാഹുല്‍ ലജ്ജിക്കണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ബമോരയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. അതേസമയം വിവാദമായ റഫേല്‍ ഇടപാടിലെ രേഖകള്‍ മോഷണം പോയതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.

‘വാര്‍ത്താസമ്മേളനത്തിലാണ് വ്യോമസേന പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയത് വ്യക്തമാക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി ആയിരക്കണക്കിന് വരുന്ന ഇന്ത്യയിലെ രക്തസാക്ഷികളെ അപമാനിക്കുകയാണ്. മുമ്പ് വെറും റഷ്യയും അമേരിക്കയും മാത്രമാണ് ശത്രുരാജ്യത്ത് ആക്രമണം നടത്തിയത്. ആ പട്ടികയിലേക്കാണ് ഇന്ത്യയെ മോദി എത്തിച്ചത്’ ഷാ പറഞ്ഞു.

‘കഴിഞ്ഞ 25 വര്‍ഷമായി മോദി ഒരു അവധിക്കാലം പോലും എടുത്തിട്ടില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി അവധിക്കാലം ആഘോഷമാക്കുന്നു. നമ്മുടെ രാജ്യത്തിന് 24 മണിക്കൂറില്‍ 18 മണിക്കൂറും പണിയെടുക്കുന്ന പ്രധാനമന്ത്രിയെ ആണ് ലഭിച്ചത്. 55 മാസം കൊണ്ട് ബിജെപി സര്‍ക്കാര്‌‍ ചെയ്തത് 55 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല,’ ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook