ന്യൂ​ഡ​ൽ​ഹി: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആറാം നിരയില്‍ ഇരിപ്പിടം ഒരുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍. ബിജെപിയുടെ വി​ല​കു​റ​ഞ്ഞ രാ​ഷ്​​ട്രീ​യ ത​ന്ത്ര​മാ​ണി​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി. സര്‍ക്കാര്‍ നിലപാട് പ്രോട്ടോകാള്‍ ലംഘനമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇത് രാഹുലിനെ അപമാനിക്കാനാണെന്നും പറഞ്ഞു.

ഇ​ക്കൊ​ല്ല​ത്തെ റി​പ്പ​ബ്ലി​ക്​​ദി​ന പ​രേ​ഡി​ൽ 10 ആ​സി​യാ​ൻ രാ​ജ്യ നേ​താ​ക്ക​ൾ മു​ഖ്യാ​തി​ഥി​ക​ളാ​യി എ​ത്തു​ന്നു​ണ്ട്. അ​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കി​ട​യി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​ത്തി​​ന്റെ നേ​താ​വി​നെ വി​ല​യി​ടി​ച്ചു കാ​ണി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ബിജെപി സ​ർ​ക്കാ​രി​ന്റേ​തെ​ന്ന്​ പാ​ർ​ട്ടി ആ​രോ​പി​ച്ചു. ഒ​ന്നാം​നി​ര​യി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ന്റി​ന്​ സീ​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ കീ​ഴ്​​വ​ഴ​ക്കം. സ​ർ​ക്കാ​രിന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ നാ​ലാം നി​ര​യി​ലേ​ക്ക്​ മാ​റ്റി​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്വ​മേ​ധ​യാ ഇ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ വൃ​ത്ത​ങ്ങ​ൾ ആരോ​പി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook