പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ സ്നേഹിക്കുന്നുവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയോട് തനിക്ക് വൊറുപ്പൊന്നുമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പൂനെയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

“നരേന്ദ്ര മോദിയെ ഞാൻ സ്നേഹിക്കുന്നു. അദ്ദേഹത്തോട് എനിക്ക് ഒരു വെറുപ്പുമില്ല. എന്നാൽ എന്നോട് അദ്ദേഹത്തിന് വിദ്വേഷമാണ്, ” രാഹുൽ പറഞ്ഞു. ചുറ്റുമുള്ളവരെ സ്നേഹിക്കാതെ രാഷ്ട്രിയ പ്രവർത്തനം നടത്താനാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

സഹോദരി പ്രിയങ്ക ഗാന്ധിയുമായുള്ള അടുപ്പത്തെ കുറിച്ചും രാഹുൽ മനസ് തുറന്നു. പ്രിയങ്ക തന്റെ അടുത്ത സുഹൃത്താണെന്നും. ജീവതത്തിലുടനീളം തന്റെ സഹോദരിക്കൊപ്പമുണ്ടായിരുന്നതിനാൽ ഞങ്ങൾ തമ്മിൽ നല്ല അടുപ്പമാണെന്നും രാഹുൽ പറഞ്ഞു.

“കുട്ടിയായിരിക്കുമ്പോൾ മുതൽ ഒരുപാട് സംഘർഷങ്ങളിലൂടെ കടന്ന് പോയ വ്യക്തിയാണ് ഞാൻ. എന്രെ മുത്തശ്ശിയെയും അച്ഛനെയും എനിക്ക് നഷ്ടപ്പെട്ടു. എന്റെ ജീവിതത്തിലുടനീളം എന്നൊടൊപ്പമുണ്ടായിരുന്നത് എന്രെ സഹോദരിയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാം. തമ്മിൽ തർക്കമുണ്ടായാൽ ഒന്നേൽ പ്രിയങ്ക താഴ്ന്ന് നൽകും അല്ലേൽ ഞാൻ,” രാഹുൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook