scorecardresearch

'ചരിത്രം നമ്മോടു പൊറുക്കില്ല'; ദലിത് കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയില്‍ പൊതു കുളത്തിലിറങ്ങിയ മൂന്ന് കുട്ടികളെ വിവസ്ത്രരാക്കി നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

മഹാരാഷ്ട്രയില്‍ പൊതു കുളത്തിലിറങ്ങിയ മൂന്ന് കുട്ടികളെ വിവസ്ത്രരാക്കി നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'അനില്‍ അംബാനിയെ മോദി സഹായിച്ചത് ഞാന്‍ തെളിയിക്കും'; റഫേലില്‍ രാഹുലിന്റെ മറുപടി

പുണെ: പൊതു കുളത്തിലിറങ്ങിയതിന് ദലിത് കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വാക്കഡി ഗ്രാമത്തിലായിരുന്നു സംഭവം. കുട്ടികളെ ബെല്‍റ്റു കൊണ്ടും വടി കൊണ്ടും തല്ലുകയായിരുന്നു. ഈ വിഡിയോ അടക്കം ട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

Advertisment

ഈ കുട്ടികള്‍ ചെയ്‌ത ഒരേയൊരു കുറ്റം ഒരു 'സവര്‍ണ' കുളത്തില്‍ ഇറങ്ങി എന്നതാണെന്നും മനുഷ്യത്വം പോലും അതിന്റെ മാനം കാക്കാനായി ഇവിടെ പാടുപെടുകയാണെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്. ആര്‍എസ്എസും ബിജെപിയും പരത്തുന്ന വിഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ശബ്‌ദമുയര്‍ത്തിയില്ലെങ്കില്‍ ചരിത്രം നമ്മോടു പൊറുക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ പൊതു കുളത്തിലിറങ്ങിയ മൂന്ന് കുട്ടികളെ വിവസ്ത്രരാക്കി നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജൂണ്‍ 10ന് നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് പുറത്തറിഞ്ഞതും അധികൃതര്‍ നടപടിയെടുത്തതും. മൂന്ന് കുട്ടികളെ വിവസ്ത്രരാക്കി വരാന്തയില്‍ നിര്‍ത്തി വടികൊണ്ടും ബെല്‍റ്റ് കൊണ്ടും തല്ലുന്നതുമായിരുന്നു വീഡിയോ.

അടിയേറ്റ് കുട്ടികള്‍ക്ക് പരുക്കേറ്റിട്ടും തല്ല് തുടരുന്നു. വിവസ്ത്രരാക്കപ്പെട്ട കുട്ടികള്‍ ഇലകള്‍ കൊണ്ട് അവയവങ്ങള്‍ മറയ്‌ക്കാന്‍ ശ്രമിക്കുന്നതും ചുറ്റുമുള്ളവര്‍ അവരെ പരിഹസിച്ച് ചിരിക്കുന്നതും വീഡിയോയിലുണ്ട്. കടുത്ത ചൂടിനെ തുടര്‍ന്ന് ഞായറാഴ്‌ചയാണ് കുട്ടികള്‍ കിണറ്റിലിറങ്ങിയത്. എന്നാല്‍ പ്രദേശത്തെ സവര്‍ണ ജാതിയിലുള്ളവര്‍ ഇതറിഞ്ഞതിനെ തുടര്‍ന്ന് കുട്ടികളെ തടഞ്ഞ് വിവസ്ത്രരാക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

Advertisment

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ദിലീപ് കാംപ്ലെ അറിയിച്ചു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയും പ്രതികരിച്ചു.

Rahul Gandhi Dalit Atrocity

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: