റഫാൽ ഇടപാട് അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യത്തിന് തെളിവുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രേഖകൾ മോഷണം പോയെന്ന സുപ്രീംകോടതിയിലെ സർക്കാർ വാദം ബന്ധപ്പെടുത്തിയായിരുന്നു രാഹുലിന്റെ പ്രതികരണം. രേഖകൾ മോഷണം പോയെന്ന വാദം അഴിമതി മറയ്ക്കാനാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
There is now enough evidence to prosecute the PM in the #RafaleScam.
The trail of corruption begins & ends with him.
That crucial Rafale files incriminating him are now reported “stolen” by the Govt, is destruction of evidence & an obvious coverup. #FIRagainstCorruptModi
— Rahul Gandhi (@RahulGandhi) March 6, 2019
“റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ട്.
അഴിമതിയുടെ തുടക്കവും ഒടുക്കവും നരേന്ദ്ര മോദി തന്നെയാണ്.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ മോഷണം പോയി എന്ന് പറയുന്ന സർക്കാർ വാദം തെളിവ് നശിപ്പിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്. അത് അഴിമതി മറയ്ക്കാനാണ്.” രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Also Read: പൊതുയോഗത്തിനിടെ പരസ്പരം ഏറ്റുമുട്ടി ബിജെപി എംപിയും എംഎൽഎയും
റഫാല്‍ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാക്‌പോരായിരുന്നു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന രേഖകളും പരിശോധിക്കാമെന്ന് സുപ്രീം കോടതി നിലപാടെടുത്തു. എന്നാല്‍, രഹസ്യ സ്വഭാവമുള്ള രേഖകളാണെന്നും അത് പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി എ.ജി കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതോടെ വാദപ്രതിവാദം ശക്തമായി.
Also Read: ലോക്‌സഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ പത്ത് സീറ്റുകള്‍ ആവശ്യപ്പെട്ട് ജെഡിഎസ്
മോഷ്ടിച്ച രേഖകളെ സംശയത്തോടെ കാണാമെന്നും എന്നാല്‍, രേഖകള്‍ പരിശോധിക്കരുതെന്ന് പറയാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് കെ.എം ജോസഫ് എ.ജിക്ക് മറുപടി നല്‍കി. റഫാലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവയ്ക്കാനാണോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തുടര്‍വാദത്തിനായി ഈ മാസം 14 ലേക്ക് മാറ്റി.