ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെയുള്ള ബിസിനസ് വളര്‍ച്ചയെ ചോദ്യം ചെയ്തു കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ‘രാജ്യത്തുടനീളം ‘അദാനി, അദാനി, അദാനി’ എന്നു മാത്രമേ കേള്‍ക്കാനുള്ളൂവെന്നും പറഞ്ഞ രാഹുല്‍, അദാനിമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം എന്താണെന്നും ലോക്സഭയില്‍ ചോദ്യമുയര്‍ത്തി.
അദാനി ഗ്രൂപ്പിനു വിവിധ ബിസിനസുകളില്‍ സാന്നിധ്യമനുവദിക്കുന്നതിനായി നിയമങ്ങള്‍ വളച്ചൊടിക്കുകയോ മാറ്റുകയോ ചെയ്തുവെന്ന് രാഹുല്‍ ആരോപിച്ചു. വ്യോമയാന, പ്രതിരോധ മേഖലകളില്‍ അദാനി ഗ്രൂപ്പിനു പ്രവേശനം അനുവദിച്ചതു ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശം.
”അദാനിക്കിപ്പോള്‍ 8-10 മേഖലകളില്‍ നിയന്ത്രണമുണ്ടെന്നും അദ്ദേഹത്തിന്റെ ആസ്തി 800 കോടി ഡോളറില്‍നിന്നു 2014-നും 2022-നും ഇടയില്‍ 1400 കോടി ഡോളറിലെത്തിയത് എങ്ങനെയെന്നും യുവാക്കള്‍ ഞങ്ങളോട് ചോദിച്ചു. തമിഴ്നാട്, കേരളം മുതല്‍ ഹിമാചല്‍ പ്രദേശ് വരെ േഎല്ലായിടത്തും കേള്‍ക്കുന്നത് ‘അദാനി’ എന്ന പേരാണ്. രാജ്യത്തുടനീളം ഇത് ‘അദാനി’, ‘അദാനി’, ‘അദാനി’… എന്നു മാത്രമാണ്. അദാനി ഏതെങ്കിലും ബിസിനസില്‍ ഏര്‍പ്പെടുന്നുണ്ടോ, ഒരിക്കലും പരാജയപ്പെടില്ലേ എന്ന് ആളുകള്‍ എന്നോട് പതിവായി ചോദിക്കാറുണ്ടായിരുന്നു,” രാഹുല്‍ പറഞ്ഞു.
പ്രതിരോധ മേഖലയില്‍ അദാനിക്ക് ഒട്ടും അനുഭവപരിചയമില്ല. ഞങ്ങള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ഇന്നലെ പ്രധാനമന്ത്രി എച്ച് എ എല്‍ ചടങ്ങില്‍ പറഞ്ഞു. എന്നാല്‍ എച്ച്എഎല്ലിന്റെ 126 വിമാനങ്ങളുടെ കരാര്‍ അനില്‍ അംബാനിക്കാണ്.
വ്യോമയാനമേഖലയില്‍ പരിചയമുള്ള കമ്പനിക്കോ വ്യക്തിക്കോ മാത്രമേ വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള ചുമതല നല്‍കാവൂയെന്ന നിയമം 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാറ്റി. ഇതിനു പിന്നാലെയാണ് ആറു വിമാനത്താവളങ്ങള്‍ അദാനിക്കു കൈമാറിയത്. രാജ്യത്തെ ഏറ്റവും ലാഭകരമായ വിമാനത്താവളമായ ‘മുംബൈ എയര്‍പോട്ട്’ ജി വി കെയില്‍നിന്ന് സി ബി ഐ, ഇഡി പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് ഹൈജാക്ക് ചെയ്തു കേന്ദ്രസര്‍ക്കാര്‍ അദാനിക്കു നല്‍കി. പ്രധാനമന്ത്രിയാണ് ഇതിനു സൗകര്യമൊരുക്കിയത്.
അഗ്‌നിവീര്‍ പദ്ധതി സൈന്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. അഗ്നിവീര്‍ പദ്ധതി കരസേനയില്‍നിന്നല്ല, ആര്‍ എസ് എസില്‍നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുമെന്നാണു വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളുകള്‍ക്ക് ആയുധപരിശീലനം നല്‍കുകയയും തുടര്‍ന്ന് സമൂഹത്തിലേക്കു മടങ്ങാന്‍ ആവശ്യപ്പെടുകുയും ചെയ്യുന്നതു അക്രമത്തിലേക്കു നയിക്കുമെന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞതൊയും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.