ന്യൂഡൽഹി: ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ജാതീയ അതിക്രമങ്ങളും വ്യാപകമാവുകയാണെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സംസ്ഥാനത്തെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ ഇരു നേതാക്കളും വിമർശനങ്ങൾ ഉന്നയിച്ചു.

ജാതി അതിക്രമങ്ങളുടെയും ബലാത്സംഗങ്ങളുടെയും ജംഗിൾ രാജാണ് ഉത്തർപ്രദേശിൽ ശക്തമാവുന്നതെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. അസംഗഡിലെ ബസ്ഗാവിലെ ദലിത് ഗ്രാമത്തലവന്റെ കൊലപാതകത്തെക്കുറിച്ച് സൂചിപ്പിച്ചാണ് രാഹുലിന്റെ പരാമർശം.

“ഇപ്പോൾ മറ്റൊരു ഭയാനകമായ സംഭവം നടന്നു – ദലിതനായ ഗ്രമത്തലവൻ സത്യമേവ്, കൊല്ലപ്പെട്ടു, അദ്ദേഹം ‘ഇല്ല’ എന്ന് പറഞ്ഞതിനാൽ. സത്യമേവ് ജിയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു,” രാഹുൽ ട്വീറ്റ് ചെയ്തു.

ഗ്രാമത്തലവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുപി പോലീസ് നാല് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രകാരം കേസെടുത്തിട്ടുണ്ട്.

Read More: ഫെയ്സ്ബുക്കിനെ നിയന്ത്രിക്കുന്നത് ബിജെപിയെന്ന് രാഹുൽ; പരാമർശം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് പിറകേ

പട്ടികജാതി സമുദായത്തിൽപെട്ട ബസ്‌ഗാവ് ഗ്രാമത്തലവൻ സത്യമേവ് കഴിഞ്ഞയാഴ്ചയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ പരിചയമുള്ള ആളുകളാണ് കൊല നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിൽ നിന്ന് 500 മീറ്റർ അകലെയാണ് അവർ അദ്ദേഹവുമായി സംസാരിച്ചതെന്നും പെട്ടെന്ന് വെടിയുതിർക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം, സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചു പറഞ്ഞാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യുപി സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്.

“ബുലന്ദ്‌ഷഹർ, ഹാപൂർ, ലഖിംപൂർ ഖേരി, ഇപ്പോൾ ഗോരഖ്പൂർ. ഇത്തരം ആവർത്തിച്ചുള്ള സംഭവങ്ങൾ സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്ന് തെളിയിച്ചിട്ടുണ്ട്,” പ്രിയങ്ക പറഞ്ഞു. ഈ പ്രദേശങ്ങളിൽ സ്ത്രീകൾക്കെതിരായി നടന്ന കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ പരാമർശിച്ചാണ് പ്രിയങ്കയുടെ അഭിപ്രായ പ്രകടനം.

Read More: ഫേസ്ബുക്ക്-ബിജെപി ബന്ധം: ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റി പരിശോധിക്കും

സംസ്ഥാനത്തെ കുറ്റവാളികളുടെ മനസ്സിൽ നിയമ ഭയമില്ലെന്നും അവർ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രൂരമായ അതിക്രമങ്ങൾ ഇതിന്റെ ഫലമായി നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

സുരക്ഷ നൽകാനോ, അതിക്രമങ്ങൾക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാനോ പൊലീസിനും ഭരണകൂടത്തിനും സാധിക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സംവിധാനത്തെ ഉത്തർപ്രദേശ് സർക്കാർ അവലോകനം ചെയ്യണമെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Read More: ‘Jungle raj’ of caste violence ‘peaking’ in UP: Rahul, Priyanka slam Yogi govt

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook