അമേഠി: താൻ പ്രതിനിധീകരിക്കുന്ന ലോക്‌സഭ മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനം. അടുത്ത 15 വർഷത്തിനുളളിൽ അമേഠിയെ സിങ്കപ്പൂരും കാലിഫോർണിയയും പോലെ വമ്പൻ നഗരമാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം. മണ്ഡലത്തിൽ ഒരു സ്‌കൂളിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

“അടുത്ത 15 വർഷങ്ങൾക്ക് ശേഷം, ആളുകൾ സിങ്കപ്പൂരിനെയും കാലിഫോർണിയയെയും കുറിച്ച് പറയുന്ന അതേ ശ്വാസത്തിൽ തന്നെ അമേഠിയെ കുറിച്ചും പറയും. ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും അത് നടക്കും. അവർ നമ്മുടെ ഫുഡ് പാർക്കുകൾ ഇല്ലാതാക്കാൻ നോക്കിയേക്കാം. ഐഐടിയെ തകർക്കാൻ നോക്കിയേക്കും. എന്നാലും ഈ നാട് വളരുക തന്നെ ചെയ്യും,” രാഹുൽ ഗാന്ധി ഉറപ്പു പറഞ്ഞു.

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും അമേഠിയിലുമായി മൂന്ന് ദിവസത്തെ സന്ദർശനമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇന്നലെ ഇവിടെ വച്ചാണ് നോട്ട് ക്ഷാമത്തിനെതിരെ കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി പ്രസ്താവന പുറപ്പെടുവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ