scorecardresearch

“ശാസ്ത്രം കള്ളം പറയില്ല, എന്നാൽ മോദി പറയും,” കോവിഡ് മരണക്കണക്കിനെക്കുറിച്ച് രാഹുൽ

“47 ലക്ഷം ഇന്ത്യക്കാരാണ് കൊവിഡ് കാരണം മരിച്ചത്. സർക്കാർ അവകാശപ്പെടുന്നത് പോലെ 4.8 ലക്ഷം അല്ല,” രാഹുൽ പറഞ്ഞു

Congress, Rahul Gandhi, AICC, BJP, RSS, Jyotiraditya Scindia, Jitin Prasada, Narayan Rane, Social media worker Congress, Congress meet, ie malayalam

ഇന്ത്യയിൽ കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കുറവാണെന്ന് അവകാശപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഏറ്റവും പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “ശാസ്ത്രം കള്ളം പറയില്ല, എന്നാൽ മോദി പറയും,” എന്ന് ഈ കണക്കുകളിലെ അന്തരത്തെക്കുറിച്ച് രാഹുൽ പറഞ്ഞു.

“47 ലക്ഷം ഇന്ത്യക്കാരാണ് കൊവിഡ് പാൻഡെമിക് മൂലം മരിച്ചത്. സർക്കാർ അവകാശപ്പെടുന്നത് പോലെ 4.8 ലക്ഷം അല്ല,” കോൺഗ്രസ് നേതാവ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. “പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കുക. നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി അവരെ പിന്തുണയ്ക്കുക,” രാഹുൽ ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് പ്രതികരിച്ച ബിജെപി, ലോകാരോഗ്യ സംഘടനയുടെ ഡാറ്റയും കോൺഗ്രസിന്റെ ബേട്ടയും (മകൻ) തെറ്റാണെന്നു പറഞ്ഞു. കോൺഗ്രസ് നേതാവ് കോവിഡ് മരണങ്ങളിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ആരോപിച്ചു. വൈറസ് മൂലമുള്ള ഇന്ത്യയിൽ മരണങ്ങൾ കണക്കാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) രീതി “പിഴവുള്ളതാണ്” എന്നും കേന്ദ്ര സർക്കാർ സംഘടനയോട് എതിർപ്പുകൾ അറിയിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

മഹാമാരിയുടെ ആദ്യ രണ്ട് വർഷങ്ങളിൽ ആഗോളതലത്തിൽ 54 ലക്ഷത്തിന് പകരം 1.5 കോടി ആളുകൾ രോഗത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ആഘാതം കാരണം മരണപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. രാഇന്ത്യയിൽ മാത്രം, 2020 ലും 2021 ലും കോവിഡ് കാരണം 47.4 ലക്ഷം ആളുകൾ മരിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഒന്നുകിൽ അണുബാധ മൂലമോ അല്ലെങ്കിൽ പരോക്ഷമായ ആഘാതം മൂലമോ ആണ് ഈ മരണങ്ങളെന്നും അതിൽ പറയുന്നു.

Also Read: 2020-21 വർഷങ്ങളിൽ ഇന്ത്യയിൽ 47 ലക്ഷം കോവിഡ് മരണങ്ങളെന്ന് ലോകാരോഗ്യ സംഘടന; റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ

ഇന്ത്യ നിരസിച്ച ഈ കണക്ക് പ്രകാരം, 2021 അവസാനം വരെ രാജ്യത്തെ കോവിഡ് മരണങ്ങൾ രാജ്യത്തെ ഔദ്യോഗിക കണക്കായ 4.81 ലക്ഷത്തിന്റെ പത്തിരട്ടിയാണ്. 2020ൽ തന്നെ കോവിഡ് മൂലമുള്ള 8.3 ലക്ഷം മരണങ്ങളെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അവകാശപ്പെടുന്നു. അധിക മരണങ്ങൾ അളക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ നടപടിയെ കേന്ദ്രം എതിർക്കുകയും അന്താരാഷ്ട്ര സംഘടനയ്ക്ക് ഇത് സംബന്ധിച്ച് ആവർത്തിച്ച് കത്തെഴുതുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rahul gandhi pm modi who excess deaths report

Best of Express