ന്യൂഡൽഹി: അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ കരാർ ഒപ്പുവയ്ക്കുന്നതിന് മുൻപുതന്നെ അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ടു. കരാറിൽ ഇന്ത്യ ഒപ്പു വയ്ക്കുമെന്നും കരാർ തനിക്കായിരിക്കുമെന്നും എയർ ബസ് ഉദ്യോഗസ്ഥനോട് അനിൽ അംബാനി വെളിപ്പെടുത്തി. ഇതിന്റെ തെളിവായി എയർ ബസ് ഉദ്യോഗസ്ഥന്റെ ഇ-മെയിൽ സന്ദേശം രാഹുൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
റഫാൽ കരാർ ഒപ്പിടുന്ന കാര്യം പ്രധാനമന്ത്രിയാണ് അനിൽ അംബാനിയോട് പറഞ്ഞത്. കരാർ ഒപ്പു വയ്ക്കുന്നതിന് 10 ദിവസം മുൻപാണ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ടത്. അതിനുശേഷമാണ് അംബാനി കമ്പനി ആരംഭിച്ചതെന്നും രാഹുൽ ആരോപിച്ചു.
കരാറിൽ ഒപ്പു വയ്ക്കുന്നതിനു മുൻപേ ഈ വിവരം അനിൽ അംബാനി അറിഞ്ഞത് എങ്ങനെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. പ്രതിരോധ മന്ത്രിയും വിദേശകാര്യ സെക്രട്ടറിയും അറിയുന്നതിനു മുൻപേ ഈ വിവരം അനിൽ അംബാനി അറിഞ്ഞു. ഇത് സത്യമാണെങ്കിൽ പ്രതിരോധ രഹസ്യം മോദി മറ്റൊരാൾക്ക് ചോർത്തി നൽകുകയാണ് ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ് മോദി നടത്തിയത്. മോദി ചെയ്തത് ചാരന്മാരുടെ പ്രവൃത്തിയാണെന്നും രാഹുൽ പറഞ്ഞു.
#WATCH Congress President Rahul Gandhi: Inn teeno maamlon pe, jo main bola – corruption, procedural & now national security, inn teeno pe karyawahi hogi. Koi nahi bachega. #Rafale pic.twitter.com/ZLZ621LAfI
— ANI (@ANI) February 12, 2019
സിഐജി റിപ്പോർട്ടിനെ ചൗക്കിധാർ ഓഡിറ്റർ ജനറൽ റിപ്പോർട്ടെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. നരേന്ദ്ര മോദിക്കുവേണ്ടി എഴുതി തയ്യാറാക്കിയ റിപ്പോർട്ടാണിത്. ഇത് കോൺഗ്രസ് അംഗീകരിക്കില്ലെന്നും രാഹുൽ പറഞ്ഞു.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ