Latest News

സത്യഗ്രഹം ധാർഷ്ട്യത്തെ കീഴടക്കി, അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങൾ: രാഹുൽ ഗാന്ധി

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്

rahul gandhi, congress, ie malayalam
Photo: Facebook/ Rahul Gandhi

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ”രാജ്യത്തിന്റെ അന്നദാതാവിന്റെ സത്യഗ്രഹം കൊണ്ട് ധാർഷ്ട്യം തല കുനിച്ചു. അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങൾ, ജയ് ഹിന്ദ്, ജയ് ഹിന്ദ് കർഷകൻ,” രാഹുൽ ട്വീറ്റ് ചെയ്തു.

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി അഖിലേന്ത്യാ കിസാൻസഭ. സമരം ഉടൻ പിൻവലിക്കില്ലെന്നും നിയമം പിൻവലിച്ചുള്ള ബിൽ പാസാക്കുന്നതുവരെ കാത്തിരിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

farmers, farmers law, ie malayalam
കാർഷിക നിയമം പിൻവലിക്കാനുള്ള തീരുമാനം ആഘോഷിക്കുന്ന കർഷകർ. ജലന്ധറിൽനിന്നുള്ള കാഴ്ച

ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വപൂർണമായ ലോകനിർമിതിക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നടപടി സ്വീകരിക്കും. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്ന് പറഞ്ഞ മോദി ചെറുകിട കര്‍ഷകരുടെ അഭിവൃദ്ധിക്കായാണ് നിയമം കൊണ്ടുവന്നതെന്ന് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

2020 നവംബർ 26 മുതൽ പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയുടെ അതിർത്തികളിൽ പ്രതിഷേധം ആരംഭിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാരും കർഷക സംഘടനകളും തമ്മിൽ പലവട്ടം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. തുടർന്ന് മൂന്ന് കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

Read More: ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi on farm laws farmers down the head of arrogance

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com