/indian-express-malayalam/media/media_files/uploads/2019/03/rahul-gandhi-06.jpg)
തിരഞ്ഞെടുപ്പ് രംഗം കൊഴിപ്പിക്കുന്ന പ്രഖ്യാപനവുമായാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മാധ്യമ പ്രവർത്തകരെ കണ്ടത്. പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ മിനിമം വരുമാനം ഉറപ്പ് വരുത്തുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. 20 ശതമാനം പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് പദ്ധതിയുടെ നേരിട്ടുളള ഗുണം ലഭിക്കുമെന്ന് രാഹുൽ പറഞ്ഞു.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കുകൾ പ്രകാരം 2011ൽ രാജ്യത്ത് 24.95 കോടി കുടുംബങ്ങളാണുള്ളത്. ഇതിൽ തന്നെ 16.87 കോടി കുടുംബങ്ങൾ ഗ്രാമീണ മേഖലകളിലുമാണ്. 8.08 കോടി കുടുംബങ്ങൾ മാത്രമാണ് നഗരങ്ങളിലുള്ളത്. അതുകൊണ്ട് തന്നെ പദ്ധതിയുടെ ഭൂരിഭാഗം തകയും എത്തുക ഗ്രാമീണ മേഖലകളിലായിരിക്കും.
20 ശതമാനം പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമ്പോൾ 3,60,000 കോടി രൂപയുടെ ആകെ ചെലവാണ് വരുന്നത്. അതായത് 72000 രൂപവെച്ച് അഞ്ച് കോടി കുടുംബങ്ങൾക്ക്. ഇത് 2018-2019 ൽ പാസാക്കിയ നാഷണൽ റൂറൽ എംപ്ലോയിമെന്റ് ഗ്യാരന്റി ആക്ടിന് വേണ്ടി ചെലവാക്കുന്ന തുകയുടെ ആറ് മടങ്ങ് അധികമാണ്. നിലവിൽ 55,000 കോടി രൂപയാണ് എൻആർജിഇഎ വഴി ചെലവാക്കുന്നത്.
എന്നാൽ മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതിയുടെ ഭാഗമായി കോൺഗ്രസ് അധികാരത്തിലെത്തുന്നതോടെ മറ്റെതെങ്കിലും പദ്ധതി വെട്ടിചുരുക്കുമോയെന്ന് വ്യക്തമല്ല. മിനിമം വരുമാനത്തിനായി ചെലവഴിക്കുന്ന തുക തന്നെ ധനകമ്മി ജിഡിപിയുടെ 1.9 ശതമാനമായി വരും. അതായത് ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ ചെലവഴിക്കുന്ന തുകയേക്കാൾ കൂടുതലായിരിക്കും ഇത്. ജിഡിപിയുടെ 1.4 ശതമാനമാണ് ആരോഗ്യമേഖലയിൽ ചെലവഴിക്കുന്നത്.
മൂന്ന് തരത്തിലാകും മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതി ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പ്രതിഫലിക്കുക.
1. സാധാരണക്കാരുടെ ഉപഭോഗം വർധിക്കും, അതായത് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ പണം ചെലവഴിക്കും.
2. വിലക്കയറ്റം - ആവശ്യകത കൂടുമ്പോൾ സാധനങ്ങളുടെ വിലയും കൂടും
3. ധനകമ്മി കൂടും - സർക്കാരിന്റെ ചെലവ് കൂടുന്നതനുസരിച്ച് അധികമായി കടം വാങ്ങേണ്ട സാഹചര്യമുണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us