scorecardresearch

'കബളിപ്പിക്കുന്ന വാഗ്ദാനം'; രാഹുൽ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയ്ക്കെതിരെ അരുൺ ജെയ്റ്റ്‌ലി

കോൺഗ്രസ് പാർട്ടി രാജ്യത്തെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലമായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് ജെയ്റ്റ്‌ലി

കോൺഗ്രസ് പാർട്ടി രാജ്യത്തെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലമായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് ജെയ്റ്റ്‌ലി

author-image
WebDesk
New Update
'കബളിപ്പിക്കുന്ന വാഗ്ദാനം'; രാഹുൽ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയ്ക്കെതിരെ അരുൺ ജെയ്റ്റ്‌ലി

രാഹുൽ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയെ വിമർശിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. കബളിപ്പിക്കുന്ന വാഗ്ദാനമെന്നാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രികൂടിയായ അരുൺ ജെയ്റ്റ്‌ലി രാഹുൽ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയെ വിശേഷിപ്പിച്ചത്. അഞ്ച് കോടി കുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ ലഭിക്കുമെന്ന് പറയുന്ന പദ്ധതി നിലവിലെ എൻഡിഎ സർക്കാർ നൽകുന്നതിന്റെ മൂന്നിൽ രണ്ട് പോലും ഇല്ലെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

Advertisment

പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ മിനിമം വരുമാനം ഉറപ്പ് വരുത്തുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. 20 ശതമാനം പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് പദ്ധതിയുടെ നേരിട്ടുളള ഗുണം ലഭിക്കുമെന്ന് രാഹുൽ പറഞ്ഞു.

ഇതിന് മറുപടിയായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുൺ ജെയ്റ്റ്‌ലി കോൺഗ്രസിനെ വിമർശിക്കുന്നത്. കോൺഗ്രസ് പാർട്ടി രാജ്യത്തെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലമായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് ജെയ്റ്റ്‌ലി പോസ്റ്റിൽ പറയുന്നു. ഒരുപാട് വാഗ്ദാനങ്ങളും വളരെ കുറച്ച് വിഭവങ്ങളും മാത്രമാണ് കോൺഗ്രസ് നൽകുന്നതെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

കഴിഞ്ഞ 50 വർഷക്കാലമായി പട്ടിണി ഇല്ലാതാക്കാം എന്ന മുദ്രാവാക്യമുയർത്തിയവര് തന്നെയാണ് ഇപ്പോൾ വീണ്ടും വരുമാനമില്ലാത്തവർക്ക് 12000 രൂപ വരുമാനം ഇല്ലാത്തവർക്ക് മിനിമം വരുമാനം ഉറപ്പ് വരുത്താൻ മുന്നോട്ട് വന്നിരിക്കുന്നത്. 5.34 ലക്ഷം കോടി രൂപ എൻഡിഎ സർക്കാർ ഇതിനോടകം പാവപ്പെട്ടവരിലേയ്ക്ക് സബ്സിഡിയിലൂടെ മറ്റും എത്തിച്ചുകഴിഞ്ഞുവെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേർത്തു.

Advertisment
Rahul Gandhi Arun Jaitley

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: