/indian-express-malayalam/media/media_files/uploads/2023/06/Rahul-Gandhi-5.jpg)
രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പില്‍
ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ സമാധാനത്തിനായിരിക്കണം മുഖ്യപരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
"മണിപ്പൂരിലെ എന്റെ സഹോദരങ്ങളെ കാണാനാണ് ഞാന്‍ എത്തിയത്. എല്ലാ വിഭാഗം മനുഷ്യരും ഓരേ സ്നേഹത്തോടെയാണ് എന്നെ സ്വാഗതം ചെയ്തത്. സര്‍ക്കാര്‍ എന്നെ തടയുന്നത് വളരെ നിരാശാജനകമാണ്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ്," രാഹുല്‍ ഗാന്ധി പറഞ്ഞു.
I came to listen to all my brothers and sisters of Manipur.
— Rahul Gandhi (@RahulGandhi) June 29, 2023
People of all communities are being very welcoming and loving. It’s very unfortunate that the government is stopping me.
Manipur needs healing. Peace has to be our only priority. pic.twitter.com/WXsnOxFLIa
ചുരാചന്ദ്പൂരിലെ ക്യാമ്പുകളിലാണ് രാഹുല്‍ എത്തിയത്. റോഡ് മാര്‍ഗമുള്ള രാഹുലിന്റെ യാത്ര മണിപ്പൂര്‍ പൊലീസ് തടഞ്ഞിരുന്നു. ഇതോടെ ഹെലികോപ്റ്ററിലാണ് ചുരാചന്ദ്പൂരില്‍ രാഹുല്‍ എത്തിയത്. ഇംഫാലില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെ ബിഷ്ണപൂരില്‍ വച്ചാണ് രാഹുലിനേയും സംഘത്തേയും തടഞ്ഞത്.
രാഹുല്‍ ഗാന്ധിയെ തടഞ്ഞതിന് പിന്നിലെ കാരണം ബിഷ്ണപൂര്‍ എസ് പി ഹെയ്സ്നം ബല്‍റാം സിങ് വ്യക്തമാക്കി. "സാഹചര്യം അനുകൂലമായിരുന്നില്ല, അതിനാലാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. ചുരചന്ദ്പൂരിലേക്ക് ഹെലിക്കോപ്റ്ററില്‍ യാത്ര ചെയ്യാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു. രാഹുല്‍ യാത്ര ചെയ്തിരുന്ന ഹൈവേയില്‍ ഗ്രനേഡ് ആക്രമണ സധ്യത ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷയെ മുന്‍നിര്ർത്തിയാണ് തടഞ്ഞത്," അദ്ദേഹം പറഞ്ഞു.
"ബിഷ്ണപൂരിന് സമീപം രാഹില്‍ ഗാന്ധിയുടെ വാഹനവ്യൂഹം പൊലീസ് തടഞ്ഞു. യാത്ര അനുവദിക്കാനാകുന്ന സാഹചര്യമല്ലെന്നായിരുന്നു വിശദീകരണം. ജനങ്ങള്‍ രാഹുലിനെ കാണുന്നതിനായി റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയിരുന്നു. എന്തുകൊണ്ടാണ് തടഞ്ഞതെന്ന് ഞങ്ങള്‍ക്ക് മനസിലാക്കാനായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ യാത്ര ദുരതബാധിതരെ കാണാന്‍ മാത്രമാണ്. ആരാണ് പൊലീസിന് ഈ നിര്‍ദേശം നല്‍കിയതെന്ന് അറിയില്ല," കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ഇത്തരമൊരു നടപടിയെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിച്ചു. ഉട്ട്ലൗ ഗ്രാമത്തിന് സമീപമുള്ള ഹൈവേയില്‍ ടയറുകള്‍ കത്തിച്ച് എറിഞ്ഞതായും പൊലീസ് അവകാശപ്പെടുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഇംഫാലില്‍ ഇന്ന് രാവിലെയാണ് എത്തിയത്. ആഴ്ചകളായി തുടരുന്ന സംഘര്‍ഷത്തില്‍ ബാധിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്.
രാഹുലിനെ തടഞ്ഞതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. "രാഹുലിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനം ഭാരത് ജോഡോ യാത്രയുടെ ഊര്‍ജത്തിാണ്. പ്രധാനമന്ത്രി മൗനം തുടരാന്‍ തീരുമാനിച്ചേക്കാം. എന്നാല്‍ ബാധിക്കപ്പെട്ടവരെ കേള്‍ക്കാനുള്ള രാഹുലിന്റെ നീക്കത്തെ എന്തിനാണ് തടയുന്നത്," കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
സംസ്ഥാനത്തേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഇല്ലാത്തതിനാല്‍ രാഹുല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളുടേയും പ്രതിനിധകളടങ്ങിയ സംഘത്തെ മണിപ്പൂരിലേക്ക് അയക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.