കർഷകർക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണം: രാഹുൽ ഗാന്ധി

ലഖിംപുരിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ ശ്രമം തുടരും എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി

ന്യൂഡൽഹി: രാജ്യത്തെ കർഷകരെ ആസൂത്രിതമായി ആക്രമിക്കുകയാണെന്നും അവരെ അപമാനിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും രാഹുൽ ഗാന്ധി. ലഖിംപുർ ഖേരി സന്ദർശിക്കുന്നതിൽ നിന്നും പ്രതിപക്ഷ നേതാക്കളെ യുപി സർക്കാർ വിലക്കിയതിന് പിന്നാലെ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപി സർക്കാർ സന്ദർശന അനുമതി നിഷേധിച്ചെങ്കിലും സംസ്ഥാന കോൺഗ്രസ് നേതാക്കളോടൊപ്പം ലഖിംപുരിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ ശ്രമം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

“രാജ്യത്ത് കർഷകർ ആസൂത്രിതമായി ആക്രമിക്കപ്പെടുന്നു. എസ്‌യുവികൾ ഉപയോഗിച്ച് അവരെ ഇടിച്ചു കൊലപ്പെടുത്തുകയും ചെയ്യുന്നു,” “ഞങ്ങൾ പോകുമ്പോൾ, ആ കുടുംബങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ ഞങ്ങൾ ശ്രമിക്കും. കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകാൻ ഞങ്ങൾ ശ്രമിക്കും … അവർക്ക് ഇപ്പോൾ പ്രതീക്ഷയില്ല.” രാഹുൽ പറഞ്ഞു.

“സർക്കാർ അനീതി ചെയ്യുമ്പോൾ അവർക്കുമേൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ കടമ. ഹത്രാസിൽ അത് ചെയ്തു, സർക്കാർ നടപടിയെടുത്തു” രാഹുൽ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ ഇന്ത്യ ഒരു “സ്വേച്ഛാധിപത്യ” രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കാണിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു.

Also Read: പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; രാഹുൽ ഗാന്ധി ഇന്ന് ലഖിംപുരിലേക്ക്

“മുമ്പ് രാജ്യത്ത് ജനാധിപത്യം ഉണ്ടായിരുന്നു. ഇന്ന് അത് ഒരു സ്വേച്ഛാധിപത്യമാണ്. സർക്കാർ കർഷകരെ അപമാനിക്കുകയാണ്. ലഖിംപുരിൽ പ്രവേശിക്കുന്നതിൽ നിന്ന് പ്രതിപക്ഷ നേതാക്കളെ വിലക്കി. ഒരു സ്വേച്ഛാധിപത്യത്തിൽ ഇതാണ് സംഭവിക്കുന്നത്. ജനാധിപത്യ പ്രക്രിയയോടെ രാജ്യത്തെ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് പറയാൻ ശ്രമിക്കുകയാണ്. ഇതൊരു സുരക്ഷാ വാൽവാണ്,” രാഹുൽ കൂട്ടിച്ചേർത്തു.

ഇന്നലെ ലക്നൗവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ലഖിംപുർ ഖേരി സന്ദർശിക്കാതിരുന്നതെന്നും ഗാന്ധി ചോദിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi lakhimpur kheri farmers protest

Next Story
സജീവ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ്; രാജ്യത്ത് 18,833 പുതിയ കോവിഡ് രോഗികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X