അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പാർട്ടി പ്രവർത്തക ചുംബിച്ചു. പൊതുവേദിയിൽ വച്ചാണ് സ്ത്രീ രാഹുലിന്റെ കവിളിൽ ഉമ്മ വച്ചത്. ഇതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവന്നിട്ടുണ്ട്.

ഗുജറാത്തിലെ വൽസദിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ. വേദിയിൽ ഇരുന്ന രാഹുലിന്റെ അടുത്തേക്ക് പൂമാലകളും പൂക്കളുമായി ഒരുകൂട്ടം വനിതകളെത്തി. പെട്ടെന്ന് ഒരു സ്ത്രീ രാഹുലിന്റെ കവിളിൽ ഉമ്മ വയ്ക്കുകയായിരുന്നു.

രാഹുൽ തനിക്ക് സഹോദരനെ പോലെയാണ് 60 വയസിലധികം പ്രായമുളള സ്ത്രീ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ”സൂററ്റിൽനിന്നുളള മുതിർന്ന പാർട്ടി പ്രവർത്തകയാണ് ഞാൻ. 48 വർഷമായി കോൺഗ്രസിന് ഒപ്പമുണ്ട്. രാഹുൽ ഗാന്ധി എനിക്ക് സഹോദരനെ പോലെയാണ്. രാഹുൽ ഉറപ്പായും പ്രധാനമന്ത്രിയാകും,” അവർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook