/indian-express-malayalam/media/media_files/2025/09/18/rahul-gandhi-2025-09-18-12-29-46.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും പരിഹാസവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയ്ക്കു മുന്നിൽ പ്രധാനമന്ത്രി വീണ്ടും കീഴടങ്ങുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പല രാജ്യങ്ങൾക്കുമെതിരെ ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പരിഹാസം.
ട്രംപ് ഏർപ്പെടുത്തിയ ആഗോള വ്യാപാര നികുതികൾ നിയമവിരുദ്ധമാണെന്നായിരുന്നു യുഎസ് സുപ്രീം കോടതിയുടെ വിധി. ഇതോടെ, 1974-ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരം ആഗോള തീരുവ 10 ശതമാനമായി പ്രഖ്യാപിക്കാൻ ഡൊണാൾഡ് ട്രംപ് നിർബന്ധിതനായി. അമേരിക്കൻ സുപ്രീം കോടതി ട്രംപിന്റെ ആഗോള തീരുവകൾ റദ്ദാക്കിയതോടെ, മോദിയുടെ വഞ്ചന പുറത്തായെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
Also Read: ലഷ്‌കർ ഭീഷണി: ഡൽഹിയിൽ കനത്ത ജാഗ്രത; രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി
'പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു കഴിഞ്ഞു. അദ്ദേഹത്തിന്റെ വഞ്ചന ഇപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് ഇനി വീണ്ടും നടത്താൻ കഴിയില്ല. അദ്ദേഹം വീണ്ടും കീഴടങ്ങും' രാഹുൽ എക്സിൽ കുറിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാർ ചട്ടക്കൂടിനെ രാഹുൽ ഗാന്ധി നേരത്തെയും വിമർശിച്ചിരുന്നു. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിനിടെ, കരാറിലൂടെ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ കീഴടങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ഇന്ത്യൻ കർഷകരെ യന്ത്രവൽകൃതവും ഭീമാകാരവുമായ യുഎസ് ഫാമുകളുടെ കാരുണ്യത്തിന് വിട്ടുകൊടുത്തിരിക്കുന്നുവെന്നും ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല തകരുമെന്നും ഊർജ്ജ സുരക്ഷ അപകടത്തിലാകുമെന്നും രാഹുൽ നേരത്തെ പറഞ്ഞിരുന്നു. ഡാറ്റാ വ്യാപാര നിയമങ്ങളിലും തീരുവകളിലും ഇന്ത്യ അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: എഐ- സൈബര്‍ സുരക്ഷ: സ്‌കെയ്‌ലറും ഭാരതി എയര്‍ടെല്ലും റിസര്‍ച്ച് സെന്റര്‍ പ്രഖ്യാപിച്ചു
സുപ്രീം കോടതി വിധി നിരാശാജനകമാണെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായുള്ള കരാറിനെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "ഒന്നും മാറാൻ പോകുന്നില്ല. അവർ നികുതി നൽകും, എന്നാൽ നമ്മൾ നൽകില്ല. മുൻപ് ഉണ്ടായിരുന്ന അവസ്ഥയുടെ നേർവിപരീതമാണിത്. പ്രധാനമന്ത്രി മോദി മാന്യനും പ്രഗത്ഭനുമായ വ്യക്തിയാണ്. മുൻപുണ്ടായിരുന്ന ഭരണാധികാരികളേക്കാൾ മിടുക്കനാണ് അദ്ദേഹം. മുൻപ് അവർ നമ്മളെ ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോൾ നമ്മൾ ഇന്ത്യയുമായി ന്യായമായ ഒരു കരാറിലെത്തിയിരിക്കുന്നു". -ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
Read More: യുഎസ് സുപ്രീം കോടതി ഉത്തരവ് വന്നിട്ടും ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ മാറ്റമില്ലെന്ന് ട്രംപ്; 18 ശതമാനം നികുതി തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us