scorecardresearch
Latest News

‘ഹിന്ദുത്വവും ഹിന്ദുയിസവും വ്യത്യസ്തം;’ സൽമാൻ ഖുർഷിദിന്റെ പരാമർശങ്ങളെ പിന്തുണച്ച് രാഹുൽ

ആർഎസ്എസിന്റെയും ബി.ജെ.പിയുടെയും “വിദ്വേഷം നിറഞ്ഞ പ്രത്യയശാസ്ത്രം” കോൺഗ്രസിന്റെ “സ്നേഹപരവും ദേശീയവാദപരവുമായ” പ്രത്യയശാസ്ത്രത്തെ മറികടന്നുവെന്നും രാഹുൽ പറഞ്ഞു

‘ഹിന്ദുത്വവും ഹിന്ദുയിസവും വ്യത്യസ്തം;’ സൽമാൻ ഖുർഷിദിന്റെ പരാമർശങ്ങളെ പിന്തുണച്ച് രാഹുൽ
Photo: Facebook/ Rahul Gandhi

ഹിന്ദുയിസവും ഹിന്ദുത്വവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അത്തരം വ്യത്യാസങ്ങൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ പറഞ്ഞു.

വാർധയിലെ ഒരു ഓറിയന്റേഷൻ ക്യാമ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. ഹിന്ദുമതം വ്യത്യസ്ത മതവിശ്വാസികളെ പീഡിപ്പിക്കുന്നതാണോ എന്ന് ചോദിച്ച രാഹുൽ, അതേസമയം ഹിന്ദുത്വം “തീർച്ചയായും” ആ കാര്യമാണ് ചെയ്യുന്നതെന്നും പറഞ്ഞു.

“നമുക്ക് അറിയാവുന്ന ഹിന്ദുയിസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം എന്താണ്? അവ ഒരേ കാര്യമാണോ? അവ ഒരേ കാര്യം ആകാൻ കഴിയുമോ? അവ ഒരേ കാര്യമാണെങ്കിൽ, എന്തുകൊണ്ടാണ് അവർക്ക് ഒരേ പേര് ഇല്ലാത്തത്? എന്തുകൊണ്ടാണ് അവർക്ക് വ്യത്യസ്ത പേരുകൾ ഉള്ളത്? അവ ഒരേ കാര്യമാണെങ്കിൽ? എന്തുകൊണ്ടാണ് നമ്മൾ ഹിന്ദുയിസം എന്ന വാക്ക് ഉപയോഗിക്കുന്നത്, ഹിന്ദുത്വം എന്ന വാക്ക് ഉപയോഗിക്കാത്തത്. അവ വ്യക്തമായും വ്യത്യസ്ത കാര്യങ്ങളാണ്, ”അദ്ദേഹം പറഞ്ഞു.

“ഇവ പര്യവേക്ഷണം ചെയ്യാനും മനസ്സിലാക്കാനും ശ്രമിക്കേണ്ട കാര്യങ്ങളാണ്… ഈ വ്യത്യാസങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നവർക്ക് , പ്രശ്‌നങ്ങളിലും പെരുമാറ്റങ്ങളിലും പ്രവർത്തനങ്ങളിലും ഈ വ്യത്യാസങ്ങളെക്കുറിച്ചുള്ള അറിന് ഉപയോഗിക്കാനാവും,” അദ്ദേഹം പറഞ്ഞു.

“ഹിന്ദുയിസം ഒരു സിഖിനെയോ മുസ്ലീമിനെയോ അടിക്കാനാണോ പറയുന്നത്? അത് തീർച്ചയായും ഹിന്ദുത്വമാണ്. എന്നാൽ ഹിന്ദുമതം അഖ്‌ലാക്കിനെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കലാണോ?” അദ്ദേഹം ചോദിച്ചു.

Also Read: ഒടുവില്‍ അന്നപൂര്‍ണ്ണ മടങ്ങിയെത്തുന്നു; വിശ്വേശ്വരന്റെ അടുത്തേക്ക്

താൻ ഉപനിഷത്തുകൾ വായിച്ചിട്ടുണ്ടെന്നും നിരപരാധികളെ കൊല്ലണം എന്ന് എവിടെയും അതിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് തന്റെ ഏറ്റവും പുതിയ പുസ്തകമായ “സൺറൈസ് ഓവർ അയോധ്യ”യിൽ ഇസ്ലാമിക് സ്റ്റേറ്റ്, നൈജീരിയയിലെ ബോക്കോ ഹറാം തുടങ്ങിയ ഗ്രൂപ്പുകളുടെ “ജിഹാദി” ഇസ്ലാമുമായി രാഷ്ട്രീയ ഹിന്ദുത്വത്തെ സമീകരിച്ച് വിവാദം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പരാമർശം.

ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നവും അതിന്റെ ആഘാതവും, വിഷയത്തിലെ നിയമപോരാട്ടവും, അലഹബാദ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധിന്യായങ്ങളും വിശദമായി പരിശോധിക്കുന്നതാണ് ഖുർഷിദിന്റെ പുസ്തകം. “സനാതന ധർമ്മവും ഋഷിമാർക്കും സന്യാസിമാർക്കും അറിയാവുന്ന ക്ലാസിക്കൽ ഹിന്ദുമതവും ഹിന്ദുത്വയുടെ ശക്തമായ പതിപ്പിനാൽ മാറ്റിനിർത്തപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച്, സമീപ വർഷങ്ങളിലെ ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ ഗ്രൂപ്പുകളുടെ ജിഹാദിസ്റ്റ് ഇസ്ലാമിന് സമാനമായ ഒരു രാഷ്ട്രീയ പതിപ്പ് ആണ് ഹിന്ദുത്വം. രാഷ്ട്രീയ ഉള്ളടക്കം വ്യക്തമായതിനാൽ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഈ പദം അനിവാര്യമായും ഇടംപിടിച്ചു,” എന്ന് പുസ്തകത്തിൽ പറയുന്നു.

ആർഎസ്എസിന്റെയും ബി.ജെ.പിയുടെയും “വിദ്വേഷം നിറഞ്ഞ പ്രത്യയശാസ്ത്രം” കോൺഗ്രസിന്റെ “സ്നേഹപരവും ദേശീയവാദപരവുമായ” പ്രത്യയശാസ്ത്രത്തെ കവച്ചുവെച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ഇന്ന്, നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ആർഎസ്എസിന്റെയും ബിജെപിയുടെയും വിദ്വേഷപരമായ പ്രത്യയശാസ്ത്രം കോൺഗ്രസ് പാർട്ടിയുടെ സ്നേഹവും വാത്സല്യവും ദേശീയതയുമുള്ള പ്രത്യയശാസ്ത്രത്തെ മറച്ചിരിക്കുന്നു. നമ്മൾ ഇത് അംഗീകരിക്കേണ്ടതുണ്ട്. നമ്മുടെ പ്രത്യയശാസ്ത്രം സജീവമാണ്, ഊർജ്ജസ്വലമാണ്, പക്ഷേ അത് മറയ്ക്കപ്പെട്ടിരുന്നു, ”ഗാന്ധി കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rahul gandhi hindutva hinduism congress