‘ഇതേ ചോദ്യം മോദിയോടു ചോദിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടില്ല;’ വിമര്‍ശകന്റെ വായടപ്പിച്ച് രാഹുല്‍

കോണ്‍ഗ്രസ് ഭരണം ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയതെന്തെന്ന് വ്യക്തമാക്കിയാണ് വേദി വിട്ടത്

Rahul Gandhi

സിംഗപ്പൂര്‍: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നെഹ്രുകുടുംബത്തിന്റെ പങ്കെന്തെന്നു ചോദിച്ച വിമര്‍ശകന്റെ വായടപ്പിച്ചു. സിങ്കപ്പൂരില്‍ നടന്ന ഒരു സംവാദത്തിനിയെയായിരുന്നു സംഭവം. എഴുത്തുകാരന്‍ കൂടിയായ പി.കെ ബസു എന്ന ആളാണ് രാഹുലിനോട് ചോദ്യം ചോദിച്ചത്.

‘താങ്കളുടെ കുടുംബം രാജ്യം ഭരിക്കുമ്പോഴെല്ലാം ഇന്ത്യയുടെ ആളോഹരി വരുമാനം ലോക വരുമാനത്തിന്റെ ശരാശരിയെക്കാള്‍ വളരെ കുറവായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പദവി നിങ്ങളുടെ കുടുംബത്തില്‍ നിന്നും കൈവിട്ടപ്പോള്‍ വരുമാനം വര്‍ധിക്കുകയും ചെയ്തു, എന്തുകൊണ്ടാണത്?’ ഇതായിരുന്നു പി.കെ ബസു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് ചോദിച്ചത്. ഇതിന് രാഹുല്‍ ഗാന്ധിയുടെ മറുപടി വളരെ ശ്രദ്ധേയമായിരുന്നു.

എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം എന്നായിരുന്നു രാഹുല്‍ ആദ്യ മറുപടിയായി തിരിച്ചു ചോദിച്ചത്. എന്നാല്‍ താന്‍ രാഹുലിനോടാണ് ചോദ്യം ചോദിച്ചതെന്നും, അതിനാണ് ഇവിടെയിരിക്കുന്നതെന്നും പറഞ്ഞ ബസു, താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ പുസ്തകം വായിച്ചാല്‍ മനസ്സിലാകും എന്നും പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു ചോദ്യം നരേന്ദ്രമോദിയോട് ചോദിച്ചാല്‍ ഇങ്ങനെയായിരിക്കില്ല പ്രതികരണമെന്നും ഇങ്ങനൊരു ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടില്ലെന്നും രാഹുല്‍ പറഞ്ഞു. ബസുവിന്റെ ചോദ്യത്തെ അഭിമാനത്തോടെ സ്വാഗം ചെയ്യുന്നുവെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരണം ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയതെന്തെന്ന് വ്യക്തമാക്കിയാണ് വേദി വിട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi grilled in singapore says you wouldnt dare with pm modi

Next Story
അക്രമം സഹിക്കാൻ കഴിയുന്നില്ല; ത്രിപുരയിലെ ഉപതിരഞ്ഞെടുപ്പിൽ നിന്ന് ഇടതുപക്ഷം പിൻവാങ്ങിcpm election, cpm,
The moderation of comments is automated and not cleared manually by malayalam.indianexpress.com