കൊൽക്കത്ത: ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനുള്ള മോദിയുടെയും ബിജെപിയുടെയും ശ്രമങ്ങളുടെ ഭാഗമാണ് പശ്ചിമ ബംഗാളിൽ ഇന്നലെ അരങ്ങേറിയ നാടകീയ സംഭവങ്ങളെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്റ്റ് ശക്തികളെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ മമത ബാനർജിക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Also Read: മമത ബാനർജിയുടെ ധർണ തുടരുന്നു; പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ

ഇന്നലെ മമത ബാനർജിയുമായി ഫോണിൽ സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എല്ലാവിധ പിന്തുണയും അറിയിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, തേജ്വസി യാദവ്, ഡിഎംകെ, ടിഡിപി നേതാക്കളും മമതയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിഷയം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്.

അതേസമയം, സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ ആരംഭിച്ച ധർണ തുടരുകയാണ്. മെട്രോ ചാനല്‍ മേഖലയിലാണ് മമതയുടെ ധര്‍ണ. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ധര്‍ണ.

Also Read: രാജീവ് കുമാര്‍ ഏറ്റവും മികച്ച ഉദ്യോഗസ്ഥന്‍, മോദി ഭരണഘടനയെ അട്ടിമറിക്കുന്നു; മമത ധർണ ആരംഭിച്ചു

ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ ബിജെപി എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ലയെന്ന് മമത ബാനർജി പറഞ്ഞു. എന്തുവന്നാലും നേരിടാൻ തയ്യാറാണെന്നും ചുണയുണ്ടെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെയെന്നും പറഞ്ഞ അവർ, ഇത് ബംഗാളാണ്, ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണെന്ന് ഒർമ്മിപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ