എന്റെ ഫോണും ചോര്‍ത്തി, അമിത് ഷാ രാജിവയ്ക്കണം: രാഹുല്‍ ഗാന്ധി

പെഗാസസ് സോഫ്റ്റവെയര്‍ ഉപയോഗിച്ചോ ഇല്ലയോ എന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു

rahul gandhi, ie malayalam

ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

“എന്റെ ഫോണും ചോര്‍ത്തി. എന്റെ സ്വകാര്യതയല്ല ഇവിടുത്തെ പ്രശ്നം. ഞാന്‍ പ്രതിപക്ഷ നേതാവാണ്, ഞാന്‍ ഉയര്‍ത്തുന്നത് ജനങ്ങളുടെ ശബ്ദമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം. നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതി അന്വേഷണവും ആവശ്യമാണ്,” രാഹുല്‍ പറഞ്ഞു.

രാജ്യത്തെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നരേന്ദ്ര മോദി പെഗാസസ് ഉപയോഗിക്കുകയാണ്. സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ വരെ നിരീക്ഷക്കപ്പെട്ട സാഹചര്യമാണുള്ളത്. പെഗാസസ് സോഫ്റ്റവെയര്‍ ഉപയോഗിച്ചോ ഇല്ലയോ എന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പെഗാസസില്‍ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ സമ്മേളനം തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചു. തൃണമൂൽ കോൺഗ്രസിന്റെ സാന്താനു സെന്നിനെ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. രാജ്യസഭയിൽ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന സാന്താനു തട്ടിയെടുക്കുയും കീറിക്കളയുകയും ചെയ്തിരുന്നു.

“തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളില്‍ അക്രമം ഉണ്ടാക്കുന്ന സംസ്കാരമാണ് ഉള്ളത്. അവര്‍ അത് പാര്‍ലമെന്റിലേക്കും കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അടുത്ത തലമുറയ്ക്ക് ഇതിലൂടെ എന്ത് സന്ദേശമാണ് അവര്‍ നല്‍കുന്നത്,” സാന്താനു പ്രസ്താവന നശിപ്പിച്ച സംഭവത്തില്‍ ഐ.ടി മന്ത്രി പ്രതികരിച്ചു.

Also Read: പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi demands amit shahs resignation over pegasus row

Next Story
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം; 483 മരണംcoronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update
The moderation of comments is automated and not cleared manually by malayalam.indianexpress.com