Latest News

ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പാചക വാതകം ഉപേക്ഷിക്കേണ്ടി വന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

“മോദിജിയുടെ വികസന വാഹനം റിവേഴ്സ് ഗിയറിൽ ഓടുന്നു, അതിന്റെ ബ്രേക്കുകളും തകരാറിലാണ്,” രാഹുൽ പറഞ്ഞു

Congress, Rahul Gandhi, AICC, BJP, RSS, Jyotiraditya Scindia, Jitin Prasada, Narayan Rane, Social media worker Congress, Congress meet, ie malayalam

പാചക വാതക വിലവർദ്ധനവിൽ കേന്ദ്രസർക്കാരിനെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റം മൂലം ലക്ഷക്കണക്കിന് കുടുംബങ്ങൾ ‘വിറകടുപ്പ്’ ഉപയോഗിക്കാൻ നിർബന്ധിതരായെന്ന് രാഹുൽ പറഞ്ഞു.

“വികസനത്തിന്റെ വാചാടോപത്തിൽ നിന്ന് മൈലുകൾ അകലെ ലക്ഷക്കണക്കിന് കുടുംബങ്ങൾ വിറകടുപ്പ് ഉപയോഗിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. മോദിജിയുടെ വികസന വാഹനം റിവേഴ്സ് ഗിയറിൽ ഓടുന്നു, അതിന്റെ ബ്രേക്കുകളും തകരാറിലാണ്,” രാഹുൽ ട്വീറ്റ് ചെയ്തു.

ഇന്ധനവില വർധിച്ചതിനാൽ ഗ്രാമങ്ങളിലെ 42 ശതമാനം ആളുകൾ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിർത്തി വീണ്ടും വിറക് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന് സർവേയിൽ കണ്ടെത്തിയതായി പറയുന്ന വാർത്തയുടെ സ്‌ക്രീൻഷോട്ടും രാഹുൽ ട്വീറ്റ് ചെയ്തു.

നവംബർ ഒന്നിന് ദീപാവലിക്ക് മുന്നോടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 266 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസവും വർധിപ്പിച്ചിരുന്നു.

Also Read: ഇന്ധനവില വര്‍ധനവ്: തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi critisized government on rising lpg prices

Next Story
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടിത്തം; 11 കോവിഡ് രോഗികൾ മരിച്ചുmaharashtra hospital fire, ahmednagar hospital fire, ahmednagar hospital ICU fire, 10 dead in hospital fire, maharashtra fire
The moderation of comments is automated and not cleared manually by malayalam.indianexpress.com