Latest News

70 വർഷംകൊണ്ടുണ്ടാക്കിയ നേട്ടങ്ങളെല്ലാം സർക്കാർ വിൽക്കുന്നു; എൻഎംപിയെക്കുറിച്ച് രാഹുൽ ഗാന്ധി

എല്ലാ സ്വത്തുക്കളും പ്രധാനമന്ത്രിയുടെ “വ്യവസായി സുഹൃത്തുക്കൾക്ക്” ബിജെപി നേതൃത്വം നൽകുന്ന സർക്കാർ വിൽക്കുകയാണെന്ന് രാഹുൽ ഗാന്ധി

Congress, Rahul Gandhi, AICC, BJP, RSS, Jyotiraditya Scindia, Jitin Prasada, Narayan Rane, Social media worker Congress, Congress meet, ie malayalam

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പൈപ്പ്ലൈൻ (എൻഎംപി) പദ്ധതിക്കെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.

കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് സൃഷ്ടിച്ച എല്ലാ സ്വത്തുക്കളും പ്രധാനമന്ത്രിയുടെ “വ്യവസായി സുഹൃത്തുക്കൾക്ക്” ബിജെപി നേതൃത്വം നൽകുന്ന സർക്കാർ വിൽക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“കഴിഞ്ഞ സർക്കാരുകൾ 70 വർഷത്തിലേറെയായി പൊതു പണം ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയുടെ കിരീടാഭരണങ്ങൾ വിൽക്കുന്ന പ്രക്രിയയിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ,” മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിനൊപ്പം ഒരു പത്രസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

ബിജെപി സർക്കാരിന്റെ സ്വകാര്യവൽക്കരണ പദ്ധതി പ്രധാന മേഖലകളിൽ കുത്തക സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നുവെന്നും ഇത് തൊഴിലവസരങ്ങളെ ഇല്ലാതാക്കുമെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.

പാസഞ്ചർ ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകൾ മുതൽ വിമാനത്താവളങ്ങൾ, റോഡുകൾ, സ്റ്റേഡിയങ്ങൾ വരെയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ സ്വകാര്യ കമ്പനികൾക്ക് പങ്കാളിത്തം അനുവദിക്കുന്ന എൻഎംപി തിങ്കളാഴ്ചയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിലൂടെ ആറ് ലക്ഷം കോടി രൂപ വരവ് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

Read More: ദേശീയ ധനസമ്പാദന പൈപ്പ്ലൈൻ; കേന്ദ്ര സർക്കാർ പ്രഖ്യാപനം അർത്ഥമാക്കുന്നത്

പതിറ്റാണ്ടുകളായി സൃഷ്ടിക്കപ്പെട്ട അമൂല്യമായ പൊതു ആസ്തികൾ തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് കൈമാറുകയാണ് എൻഎംപിയിലൂടെ സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഈ പദ്ധതിയെ “നിയമവിധേയമാക്കിയ കൊള്ളയും സംഘടിത കൊള്ളയും” ആണ് എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ജനങ്ങളുടെ കഠിനാധ്വാനത്തിൽ നിന്ന് ഉണ്ടാക്കിയ കോടികളുടെ സ്വത്ത് സർക്കാർ അവരുടെ ശതകോടീശ്വരനായ “സുഹൃത്തുക്കൾക്ക്” വിട്ടുകൊടുക്കുന്നുവെന്നും പാർട്ടി ആരോപിച്ചു.

രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലെ ആസ്തികളാണ് എൻഎംപി വഴി സ്വകാര്യ പങ്കാളിത്തത്തിനായി സർക്കാർ പട്ടികപ്പെടുത്തിയത്. റോഡ്, റെയിൽവേ, വൈദ്യുതി മേഖലയിലെ ആസ്തികൾ ഇവയുടെ 66 ശതമാനത്തിലധികം വരും. ടെലികോം, ഖനനം, വ്യോമയാനം, തുറമുഖങ്ങൾ, പ്രകൃതിവാതകം, പെട്രോളിയം ഉൽപന്ന പൈപ്പ്ലൈനുകൾ, വെയർഹൗസുകൾ, സ്റ്റേഡിയങ്ങൾ എന്നിവയുൾപ്പെടെയുള്ളവയാണ് ബാക്കിയുള്ള ആസ്ഥികൾ.

ചെന്നൈ, കോഴിക്കോട്, കോയമ്പത്തൂർ, തിരുപ്പതി എന്നിവ അടക്കം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിലുള്ള 25 വിമാനത്താവളങ്ങളും ഇത്തരത്തിൽ സ്വകാര്യ പങ്കാളിത്തത്തിനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 40 റെയിൽവേ സ്റ്റേഷനുകളും 15 റെയിൽവേ സ്റ്റേഡിയങ്ങളും റെയിൽവേ കോളനികളും സ്വകാര്യ നിക്ഷേപങ്ങൾക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഉടമസ്ഥതയോ ഭൂമിയോ കൈമാറാതെയാണ് ഇവയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതെന്ന് പദ്ധതി പ്രസ്താവിച്ചുകൊണ്ട് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു. “നിക്ഷേപങ്ങൾ ഇതിനകം തന്നെ നടത്തിയിട്ടുള്ള ബ്രൗൺഫീൽഡ് ആസ്തികളിലാണ്,” എന്നും അവർ പറഞ്ഞിരുന്നു.

ഈ വർഷത്തെ ബജറ്റിലും ഓഗസ്റ്റിലും എൻ‌എം‌പിക്കുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi critisized government on national monetisation pipeline plan

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express