കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം രാഹുൽ തന്നെയാണ് ട്വീറ്റ് ചെയ്ത് അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നോട് സമ്പർക്കം പുലർത്തിയിരുന്ന ആളുകൾ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് രാഹുൽ അഭ്യർത്ഥിച്ചു.
“നേരിയ ലക്ഷണങ്ങളുള്ളതായി ശ്രദ്ധയിൽപെട്ടപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചു. അടുത്തിടെ എന്നോട് ഇടപഴകിയെ എല്ലാവരും, ദയവായി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് സുരക്ഷിതമായി തുടരുക,” അദ്ദേഹം ട്വീറ്റ് ചെയ്തു.
After experiencing mild symptoms, I’ve just tested positive for COVID.
— Rahul Gandhi (@RahulGandhi) April 20, 2021
All those who’ve been in contact with me recently, please follow all safety protocols and stay safe.
രാഹുലിന് പുറമെ മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയ്ക്കും കോവിഡ് -19 പോസിറ്റീവ് ഫലം ലഭിച്ചതായും അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 68 കാരനായ ശർമയെ തിങ്കളാഴ്ച രാത്രി ദില്ലിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കോവിഡ്-19 പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിക്കുകയും ഗുഡ്ഗാവിലെ മെഡാന്റ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നുവെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.
Read More: ഇന്ത്യയിൽ മൂന്നാം ജനിതക മാറ്റം സംഭവിച്ച വൈറസ്
ഇന്ത്യയുടെ കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ഗാന്ധി നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്നു.