17 വർഷത്തിന് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയിലേക്ക് എത്തിച്ച 21 വയസുകാരി മാനുഷി ഛില്ലാറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അജയ്യമായ പ്രസരിപ്പും മേന്മയുമുളള യുവതയുടെ കൈയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മാനുഷി ഇന്ത്യയെ അഭിമാനം കൊളളിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയിലെ സന്യ സിറ്റി അരീനയിൽ നടന്ന മത്സരത്തിലാണ് 117 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളെ പിന്തള്ളി മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്. ആദ്യ നാല്പ്പതില് നിന്ന് മാനുഷി പെട്ടെന്ന് ആദ്യ പതിനഞ്ചിലെത്തിയിരുന്നു. ഹരിയാന സ്വദേശിയാണ് മാനുഷി.
Congratulations to Miss World Kenya for making it to Top 5 finalist in the Miss World 2017 competition pic.twitter.com/lXhgcPWRvU
— NICETA (@nycenyaga) November 18, 2017
മെക്സിക്കോയിൽനിന്നുള്ള ആൻഡ്രിയ മിസ ഫസ്റ്റ് റണ്ണർ അപ്പായും ഇംഗ്ലണ്ടിൽനിന്നുള്ള സ്റ്റെഫാനി ഹിൽ സെക്കൻഡ് റണ്ണർ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി പ്യൂർട്ടോറിക്കയിൽനിന്നുള്ള സ്റ്റെഫാനി ഡെൽ വാലെ മാനുഷിയെ കിരീടമണിയിച്ചു.
ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത് ഇന്ത്യൻ വനിതയാണ് മാനുഷി ചില്ലർ. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു. റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡൻ, യുക്ത മുഖി എന്നിവരാണ് ഇതിനു മുന്‍പ് ഇന്ത്യയിൽനിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാർ. 2000മാണ്ടിൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്.
VISUALS: Miss World 2017 Manushi Chhillar’s crowning moment pic.twitter.com/EMmmBmXGaT
— TIMES NOW (@TimesNow) November 18, 2017
ദല്‍ഹി ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് മാനുഷി ചില്ലാര്‍. ദല്‍ഹി സെന്റ് തോമസ് സ്കൂളിലും ഭഗത്ഫൂല്‍ സിംഗ് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലും വിദ്യാഭ്യാസം നടത്തിയ മനുഷി ചില്ലാറിന്റെ രക്ഷിതാക്കളും ഡോക്ടര്‍മാരാണ്.
Thank you, everyone, for your constant love, support at prayers! @feminamissindia @MissWorldLtd #MissWorld2017 This one's for #India pic.twitter.com/kcnLV4C22P
— Manushi Chhillar (@ManushiChhillar) November 18, 2017
ലോകസുന്ദരിപ്പട്ടം നേടിയത് ഇനിയും വിശ്വസിക്കാനായിട്ടില്ലെന്ന് മാനുഷി ചില്ലാർ പറഞ്ഞു. ലോകസുന്ദരിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കുടുംബവും സുഹൃത്തുക്കളും നൽകിയ പിന്തുണക്ക് നന്ദി. ഇത്തരമൊരു അവസരം നൽകിയതിന് സംഘാടകർക്കും നന്ദി പറയുന്നതായി ചില്ലാർ വ്യക്തമാക്കി.
ഞാൻ ചെയ്ത നല്ല കാര്യങ്ങളുടെ ഫലമാണ് മാനുഷിയെന്ന് ലോക സുന്ദരിയുടെ അച്ഛൻ ഡോക്ടർ മിത്ര ബസു ചില്ലാർ പറഞ്ഞു. അമ്മയാണ് എന്രെ ജീവിതത്തിലെ എറ്റവും വലിയ പ്രചോദനമെന്ന് ലോക സുന്ദരിപട്ടം നേടിയ മാനുഷി ചില്ലർ പറഞ്ഞു. എല്ലാ അമ്മമാരും അവരുടെ കുഞ്ഞുങ്ങൾക്കായി ത്യാഗം സഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ലോകത്തേറ്റവും ഉയർന്ന ബഹുമാനവും ശമ്പളവും ലഭിക്കേണ്ടത് അമ്മയ്ക്കാണെന്ന് ലോകസുന്ദരി അഭിപ്രായപ്പെട്ടു.