scorecardresearch

ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം, രാഹുലിനെ എതിർത്ത് അമിത് ഷാ

നരവാനെയുടെ പുസ്‌തകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബഹളത്തിലേക്ക് നീങ്ങിയതോടെ ലോക്‌സഭ മൂന്ന് മണി നിര്‍ത്തിവെച്ചു

നരവാനെയുടെ പുസ്‌തകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബഹളത്തിലേക്ക് നീങ്ങിയതോടെ ലോക്‌സഭ മൂന്ന് മണി നിര്‍ത്തിവെച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
loksabha

Parliament Session Updates

Parliament Session Updates: ന്യൂഡൽഹി: പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ ബഹളം. നരവാനെ പുസ്‌തകം ഇറക്കാൻ സമ്മതിച്ചില്ലെന്ന് രാഹുൽ ഗാന്ധി. ഇതിന് പിന്നാലെ പാർലമെൻ്റിൽ ഭരണ പ്രതിപക്ഷ വാക്‌പോര് അരങ്ങേറുകയായിരുന്നു. മുൻ സൈനിക മേധാവി നരവാനെയുടെ ഓർമ്മക്കുറിപ്പ് ഉദ്ധരിച്ച് പ്രസംഗം ആരംഭിക്കാനൊരുങ്ങിയ രാഹുൽ ഗാന്ധിയെ സ്‌പീക്കര്‍ തടയുകയായിരുന്നു.

Advertisment

Also Read: കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും

നരവാനെയുടെ പുസ്‌തകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബഹളത്തിലേക്ക് നീങ്ങിയതോടെ ലോക്‌സഭ മൂന്ന് മണി നിര്‍ത്തിവച്ചു. രാഷ്‌ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയില്‍ അതിന് പുറത്തുള്ള കാര്യങ്ങള്‍ ഒന്നും പരാമര്‍ശിക്കേണ്ടതില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു. ഒടുവില്‍ രാഹുലിന് സംസാരിക്കാന്‍ അനുമതി നിഷേധിച്ച് കൊണ്ട് സമാജ്‌ വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ സംസാരിക്കാനായി ക്ഷണിച്ചു. 

Also Read:എസ്ടിടി വർധനവ് തിരിച്ചടിയായി; നിഫ്റ്റിക്കും സെൻസെക്സിനും ആറ് വർഷത്തിനിടയിലെ ഏറ്റവും മോശം ബജറ്റ് ദിനം

ഇതോടെ ബഹളം ശക്തമായി തുടര്‍ന്ന് സഭാ നടപടികള്‍ മൂന്ന് മണി വരെ നിര്‍ത്തി വച്ചു. എം എം നരവനയുടെ പരാമര്‍ശങ്ങള്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന ശേഷമേ താന്‍ ഇരിക്കൂ എന്ന നിലപാടിലായിരുന്നു രാഹുല്‍.

Also Read:കേന്ദ്ര ബജറ്റ് 2026: ആദായനികുതി നിയമത്തിൽ വൻ അഴിച്ചുപണി, എന്തൊക്കെ മാറ്റങ്ങൾ ? അറിയാം വിശദമായി

ലഡാക്കില്‍ ചൈന ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍. ചൈനീസ് ടാങ്ക് നമ്മുടെ രാജ്യത്തിന്‍റെ അതിര്‍ത്തിയിലേക്ക് കടന്ന് കയറിയ നിര്‍ണായക സമയത്ത് കൃത്യമായ നിര്‍ദ്ദേശം നല്‍കാതെ സൈന്യത്തിന്‍റെ മനോധര്‍മ്മം അനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളാന്‍ രാജ്‌നാഥ് സിങ് പറഞ്ഞെന്നും നരവാനെയുടെ ഓര്‍മ്മക്കുറിപ്പില്‍ പരാമര്‍ശം.

Read More:ബയോഫാർമ മേഖലയ്ക്ക് 10,000 കോടിയുടെ ഉത്തേജനം: ആഗോള ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: