scorecardresearch

ചൈനയുടെ ഭൂപടം: ഗൗരവതരമായ പ്രശ്‌നം, പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി

ചൈന അസംബന്ധമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നതെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ പ്രദേശങ്ങള്‍ അവരുടേതാക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു

ചൈന അസംബന്ധമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നതെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ പ്രദേശങ്ങള്‍ അവരുടേതാക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു

author-image
WebDesk
New Update
Rahul Gandhi|India|India

'ജാതി സെൻസസ് പാവപ്പെട്ടവർക്കുള്ളതാണ്, രാജ്യത്തിന്റെ ആസ്തികളിൽ ഓരോ സമുദായത്തിനും എത്രത്തോളം നിയന്ത്രണമുണ്ടെന്ന് അത് തെളിയിക്കും'

ബെംഗൂരു: ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഷങ്ങളായി രാജ്യത്തോട് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ലഡാക്കിലെയും അരുണാചല്‍ പ്രദേശിലെയും അക്‌സായി ചിന്‍ പ്രദേശം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈന ഭൂപടം പുറത്തിറക്കിയതിലും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ''ഈ ഭൂപട പ്രശ്‌നം വളരെ ഗൗരവമുള്ളതാണ്. അവര്‍ ഭൂമി തട്ടിയെടുത്തു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisment

ഞാന്‍ ലഡാക്കില്‍ നിന്ന് മടങ്ങിയെത്തി, ലഡാക്കില്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെന്ന് ഞാന്‍ വര്‍ഷങ്ങളായി പറയുന്നു. ചൈന അതിക്രമിച്ചുവെന്ന് ലഡാക്കിന് മുഴുവന്‍ അറിയാം, ''രാഹുല്‍ ഗാന്ധി പറഞ്ഞു. അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍ മേഖല, തായ്വാന്‍, തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടല്‍ എന്നിവയ്ക്ക് മുകളില്‍ അവകാശവാദമുന്നയിച്ച് ബെയ്ജിംഗ് തിങ്കളാഴ്ച അതിന്റെ ''സ്റ്റാന്‍ഡേര്‍ഡ് മാപ്പിന്റെ'' 2023 പതിപ്പ് പുറത്തിറക്കി. ഇതിന് മറുപടിയായി ഇന്ത്യ 'നയതന്ത്ര മാര്‍ഗങ്ങളിലൂടെ ശക്തമായ പ്രതിഷേധം' രേഖപ്പെടുത്തുകയും അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ തള്ളുകയും ചെയ്തു.

ചൈന അസംബന്ധമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നതെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ പ്രദേശങ്ങള്‍ അവരുടേതാക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു. ചൈനയുടെതല്ലാത്ത പ്രദേശങ്ങള്‍ മറ്റ് രാജ്യങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഭൂപടങ്ങള്‍ ചൈന മുമ്പും പുറത്തിറക്കിയിട്ടുണ്ട്. ഇത് അവരുടെ പഴയ ശീലമാണ്,'' ജയശങ്കര്‍ പറഞ്ഞു, ''ഇത് പുതിയ കാര്യമല്ല. 1950 കളിലാണ് ഇത് ആരംഭിച്ചത്. അതുകൊണ്ട് ഇന്ത്യയുടെ ഭാഗമായ ചില പ്രദേശങ്ങള്‍ അവകാശപ്പെടുന്ന ഒരു ഭൂപടം പുറത്തുവിടുന്നതിലൂടെ ഇത് മാറില്ലെന്ന് ഞാന്‍ കരുതുന്നു (ഒന്നും). ഇവ ഇന്ത്യയുടെ ഭാഗമാണ്.'

Advertisment

ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സൈനിക തര്‍ക്കം ചര്‍ച്ച ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂപട വിഷയം വന്നത്.

നേരത്തെ ഏപ്രിലില്‍, അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് ചൈന പുനര്‍നാമകരണം ചെയ്തതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പുതിയ പേരുകള്‍ നല്‍കുന്നത് ഈ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നില്ലെന്നും വാദിച്ചിരുന്നു. അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് പേരുകളുടെ ആദ്യ ബാച്ച് 2017 ലും 15 സ്ഥലങ്ങളുടെ രണ്ടാമത്തെ ബാച്ച് 2021 ലും ചൈന പുറത്തിറക്കിയിരുന്നു.

Rahul Gandhi Modi China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: