ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയില്‍ പ്രചരണത്തിനെത്തി. ആദ്യ പടിയായി ചെന്നൈയിലെ കോളേജ് വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവദിച്ചു. ബുദ്ധിമുട്ടുളള ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാവു എന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇതിനിടെ ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ വിദ്യാര്‍ത്ഥിയോട് രാഹുല്‍ മറ്റൊരു ആവശ്യവും ഉന്നയിച്ചു.

‘സാര്‍ എന്ന് വിളിക്കുന്നതിന് പകരം, രാഹുല്‍ എന്ന് വിളിക്കാമോ?.’ എന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വിദ്യാര്‍ത്ഥിനിയോട് ചോദിച്ചത്. വിദ്യാര്‍ത്ഥികള്‍ ഹര്‍ഷാരവത്തോടെയാണ് രാഹുലിന്റെ വാക്കുകള്‍ കേട്ടത്. രാഹുലിന്റെ ആവശ്യം കേട്ട വിദ്യാര്‍ത്ഥിനി സ്തബ്ധയായി നില്‍ക്കുകയും ചെയ്തു. തന്റെ പതിവ് വെളുത്ത കുര്‍ത്ത ഒഴിവാക്കി ടി-ഷര്‍ട്ടും ജീന്‍സും ധരിച്ചാണ് അദ്ദേഹം കോളേജിലെ പ്രചരണത്തിന് എത്തിയത്.

വിദ്യാര്‍ത്ഥിനിയുടെ മുഖഭാവം കണ്ട് രാഹുല്‍ പുഞ്ചിരിക്കുകയും ചെയ്തു. അസ്റ എന്ന വിദ്യാര്‍ത്ഥിനിയാണ് രാഹുലിനോട് ചോദ്യം ചെദിച്ചത്. കോളേജിനായി ധനനിക്ഷേപം കുറവാണെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പരാതി. ഇന്ത്യ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത് വളരെ കുറവാണെന്ന് ബോധ്യപ്പെട്ടതായി രാഹുല്‍ മറുപടി പറഞ്ഞു. ‘ഞങ്ങളുടെ ലക്‌ഷ്യം 6 ശതമാനമാണ്. അത് വിദ്യാഭ്യാസത്തിന് വേണ്ടിയുളള നിക്ഷേപം മാത്രമല്ല. വിദ്യാഭ്യാസം സ്വതന്ത്രമാവാന്‍ കൂടിയുളളതാണ്,’രാഹുല്‍ പറഞ്ഞു.

ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യു​ടെ തോ​ത് വ​ള​രെ കു​റ​വാ​ണെ​ന്നും ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ത് വ​ർ​ധി​പ്പി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. കോൺഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ തൊ​ഴി​ൽ​മേ​ഖ​ല​യി​ലും 33 ശ​ത​മാ​നം സ്ത്രീ ​സം​വ​ര​ണം പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ