ന്യൂഡൽഹി: നവംബർ 8 രാജ്യത്തിന് ദുഃഖദിനമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നവംബർ 8 ആഘോഷദിനമായി കൊണ്ടാടാനാണ് നരേന്ദ്ര മോദിയുടെ തീരുമാനം. രാജ്യത്തിലെ ജനങ്ങളുടെ വേദനയും അവരുടെ വികാരങ്ങളും മോദിക്ക് മനസ്സിലായിട്ടില്ല. നോട്ട് നിരോധനം കൊണ്ട് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളും മനസ്സിലായിട്ടില്ലെന്ന് രാഹുൽ പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ. നവംബർ 8 കരിദിനമായി കോൺഗ്രസ് ആചരിക്കും. മറ്റു പ്രതിപക്ഷ പാർട്ടികളും ഈ ദിവസം കരിദിനം ആയി ആചരിക്കാനാണ് തീരുമാനം.

കഴിഞ്ഞ നവംബർ 8 എട്ടിനാണ് 500,1000 രൂപ നോട്ടുകൾ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ