മോദിയുടെ ജോലി വാഗ്‌ദാനം ദേശീയ ദുരന്തമായെന്ന് രാഹുല്‍ ഗാന്ധി

രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ 45 വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണെ​ന്നായിരുന്നു പുറത്തുവന്ന ദേ​ശീ​യ സാം​പി​ൾ സ​ർ​വേ റി​പ്പോ​ർ​ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ആണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

Narendra Modi, നരേന്ദ്ര മോദി, Chowkidar, ചൗക്കിദാര്‍, BJP, ബിജെപി, അമിത് ഷാ, Amith Sha, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ വിമര്‍ശനം. മോദി നല്‍കിയ ജോലി വാഗ്‌ദാനം ദേശീയ ദുരന്തമായി മാറിയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ഓരോ വര്‍ഷവും രണ്ട് കോടി ജോലികളാണ് മോദി തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്‌ദാനം ചെയ്തിരുന്നത്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ജോലി വാഗ്‌ദാനം ദേശീയ ദുരന്തമായി മാറിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. 45 വര്‍ഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 2017-18 കാലത്ത് മാത്രം ആറര കോടി യുവാക്കള്‍ക്ക് തൊഴിലില്ലെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, ദേ​ശീ​യ സാം​പി​ൾ സ​ർ​വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ലെന്ന് നീതി ആയോഗ്. രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ 45 വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണെ​ന്നായിരുന്നു പുറത്തുവന്ന ദേ​ശീ​യ സാം​പി​ൾ സ​ർ​വേ റി​പ്പോ​ർ​ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ആണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

‘ഇ​പ്പോ​ൾ വിവര ശേ​ഖ​ര​ണ രീ​തി വ്യ​ത്യ​സ്ത​മാ​ണ്. ക​മ്പ്യൂട്ട​ർ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സ​ർ​വേ​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ര​ണ്ടു സെ​റ്റ് ഡേ​റ്റ​ക​ൾ താ​ര​ത​മ്യം ചെ​യ്യു​ന്ന​തു ശ​രി​യ​ല്ല. ഈ ​ഡേ​റ്റ സ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​കാ​തെ ഡേ​റ്റ ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ​രി​യു​മ​ല്ല. തൊ​ഴി​ലി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ഇ​തേ​വ​രെ രേ​ഖ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. പൂ​ർ​ത്തി​യാ​കു​മ്പോള്‍ അ​ത് പ്ര​സി​ദ്ധീ​ക​രി​ക്കും,’ രാ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ 45 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ന്ന നാ​ഷ​ണ​ൽ സാ​ന്പി​ൾ സ​ർ​വേ ഓ​ഫീ​സ് റി​പ്പോ​ർ​ട്ട് ബി​സി​ന​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് പു​റ​ത്തു​വി​ട്ടി​രു​ന്നു. 2017-18 വ​ർ​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 6.1 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ​യി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ക​മ്മീ​ഷ​ന് ഈ ​റി​പ്പോ​ർ​ട്ട് ഡി​സം​ബ​റി​ൽ​ത​ന്നെ കൈ​മാ​റി​യെ​ങ്കി​ലും ഇ​തേ​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi calls modis job creation a national disaster

Next Story
അലോക് വര്‍മയെ വിടാതെ കേന്ദ്രം: ആനുകൂല്യങ്ങള്‍ തടയും, രാജി അംഗീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം
The moderation of comments is automated and not cleared manually by malayalam.indianexpress.com