Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

‘ഫോട്ടോഷൂട്ട് സര്‍ക്കാര്‍, പ്രൈം ടൈം മിനിസ്റ്റര്‍’; വിമര്‍ശന ശരം തൊടുത്ത് രാഹുല്‍

മോദി സര്‍ക്കാരിനെ ‘ഫോട്ടോഷൂട്ട് സര്‍ക്കാര്‍’ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.

rahul gandhi,രാഹുൽ ഗാന്ധി, congress, കോൺഗ്രസ്, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണ വാര്‍ത്ത അറിഞ്ഞിട്ടും പ്രധാനമന്ത്രി ഡോക്യുമെന്ററി ഷൂട്ടിങിലായിരുന്നു എന്ന ആരോപണത്തില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയെ പ്രൈം ടൈം മിനിസ്റ്റര്‍ എന്നു വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.

രാജ്യത്തെ ജന ഹൃദയങ്ങളില്‍ വേദനയുടെ കടലിരമ്പുമ്പോള്‍ മോദി ചിരിച്ചു കൊണ്ട് ഷൂട്ടിങില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് രാഹുല്‍ ട്വീറ്റില്‍ ആരോപിച്ചു. മോദി സര്‍ക്കാരിനെ ‘ഫോട്ടോഷൂട്ട് സര്‍ക്കാര്‍’ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.

പുല്‍വാമ ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടിങ്ങിലായിരുന്നുവെന്നും ലോകത്തില്‍ എവിടെയെങ്കിലും ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമോയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രാജ്യം വിലപിക്കുമ്പോള്‍ കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിലായിരുന്നു പ്രധാനമന്ത്രി. വൈകുന്നേരം 3.10 മുതല്‍ 6.40 വരെ അദ്ദേഹം ഷൂട്ടിലായിരുന്നു. ആക്രമണ വിവരം അറിഞ്ഞിട്ടും മണിക്കൂറുകളോളം അദ്ദേഹം ഷൂട്ടിങ് തുടര്‍ന്നു. അതിനുശേഷം ഡിസ്‌കവറി ചാനലിന്റെ ക്യാമറാമാന്‍ അടക്കമുളള അംഗങ്ങള്‍ക്കൊപ്പം ബോട്ട് യാത്ര നടത്തിയെന്നും സുര്‍ജേവാല ആരോപിച്ചു. ആ സമയത്തെ ചിത്രവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. താങ്കള്‍ ഹോളിവുഡ്, ബോളിവുഡ് താരമാണോ, അതോ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണോയെന്നും അദ്ദേഹം ചോദിച്ചു.

ഭീകരാക്രമണം അറിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കകം കോണ്‍ഗ്രസ് പ്രതികരിച്ചു. പക്ഷേ പ്രധാനമന്ത്രി പ്രതികരിച്ചില്ല. അദ്ദേഹം മന്ത്രിസഭാ സമിതി വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നതിനുപകരം ഷൂട്ടിലായിരുന്നു. രാജ്യം കരയുമ്പോള്‍ അദ്ദേഹം ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയായിരുന്നു. രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചില്ല. കാരണം അദ്ദേഹം തന്റെ പൊതുപരിപാടികള്‍ റദ്ദ് ചെയ്യാന്‍ ആഗ്രഹിച്ചില്ലെന്നും സുര്‍ജേവാല പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi calls modi prime time minister

Next Story
നീതിക്കായുള്ള കുട്ടികളുടെ നിലവിളി സഭ കേള്‍ക്കാതിരിക്കരുത്: മാര്‍പാപ്പpope francis
The moderation of comments is automated and not cleared manually by malayalam.indianexpress.com