/indian-express-malayalam/media/media_files/2025/08/07/rahul-gandhi-2025-08-07-16-59-54.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആശ്ചര്യപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തുടക്കം മുതൽ നീതിയുക്തമല്ലാത്ത തിരഞ്ഞെടുപ്പിൽ വിജയം നേടാൻ കഴിഞ്ഞില്ലെന്നും പ്രതിപക്ഷ സഖ്യത്തിൽ വിശ്വാസം അർപ്പിച്ച ബിഹാറിലെ കോടിക്കണക്കിന് വോട്ടർമാരോട് നന്ദി അറിയിക്കുന്നതായും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
"ബിഹാറിലെ ഈ ഫലം ശരിക്കും അതിശയകരമാണ്. ആദ്യം മുതൽ തന്നെ നിഷ്പക്ഷമല്ലാത്ത ഒരു തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വിജയം നേടാൻ കഴിഞ്ഞില്ല. ഇത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടമാണ്. കോൺഗ്രസ് പാർട്ടിയും ഇന്ത്യ സഖ്യവും തിരഞ്ഞെടുപ്പ് ഫലത്തെ ആഴത്തിൽ വിശകലനം ചെയ്യുകയും ജനാധിപത്യം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യും," രാഹുൽ എക്സിൽ കുറിച്ചു.
मैं बिहार के उन करोड़ों मतदाताओं का हार्दिक आभार व्यक्त करता हूं, जिन्होंने महागठबंधन पर अपना विश्वास जताया।
— Rahul Gandhi (@RahulGandhi) November 14, 2025
बिहार का यह परिणाम वाकई चौंकाने वाला है। हम एक ऐसे चुनाव में जीत हासिल नहीं कर सके, जो शुरू से ही निष्पक्ष नहीं था।
यह लड़ाई संविधान और लोकतंत्र की रक्षा की है। कांग्रेस…
Also Read: കോൺഗ്രസ് ഇപ്പോൾ 'മുസ്‌ലിം ലീഗ് - മാവോവാദി കോൺഗ്രസ്''; ബിഹാറിൽ വിജയിച്ചത് എംവൈ ഫോര്‍മുലയെന്ന് മോദി
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉജ്ജല വിജയമാണ് എൻഡിഎ ബിഹാറിൽ നേടിയത്. 243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ നാലിൽ മൂന്നു ഭൂരിപക്ഷവും നേടി, 183 സീറ്റുകളാണ് എൻഡിഎ സ്വന്തമാക്കിയത്. കോൺഗ്രസിന്റെയും പ്രതിപക്ഷ സഖ്യത്തിന്റെയും ദയനീയ പരാജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമർശിച്ചു. ഇന്നത്തെ വിധിയിലൂടെ ബിഹാർ പ്രീണന രാഷ്ട്രീയത്തെയും സ്വജനപക്ഷപാതത്തെയുമാണ് തള്ളിക്കളഞ്ഞതെന്ന് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
Also Read:മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ
മഹിളാ-യൂത്ത് ഫോര്‍മുലയാണ് (എംവൈ) ബിഹാറിൽ വിജയം സമ്മാനിച്ചതെന്നും സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും മോദി പറഞ്ഞു. രാജ്യത്തെക്കുറിച്ച് കോൺഗ്രസിന് പോസിറ്റീവ് കാഴ്ചപ്പാടില്ല. കോൺഗ്രസ് 'മുസ്ലിംലീഗി മാവോവാദി കോൺഗ്രസ്' ആയി മാറിയിരിക്കുന്നു. ഉടൻ തന്നെ കോൺഗ്രസ് ഒരു വലിയ പിളർപ്പിന് സാക്ഷ്യം വഹിക്കുമെന്നാണ് ഞാൻ കരുതുന്നത്. പാർട്ടിയിലെ ചിലർ എല്ലാവരെയും അവരോടൊപ്പം മുക്കിക്കൊല്ലുകയാണ്,' കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
Read More: ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ തോൽവി; കാരണങ്ങൾ ഇവ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us