ന്യൂഡല്‍ഹി : ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികളെ ‘പാമ്പും’ ‘കീരിയും’ ‘പട്ടിയും’ ‘പൂച്ചയും ‘ എന്ന് വിശേഷിപ്പിച്ച അമിത് ഷായുടെ പ്രസ്താവന അവഹേളനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

” മുഴുവന്‍ പ്രതിപക്ഷ പാർട്ടികളെയും മൃഗങ്ങള്‍ എന്നാണ് വിളിച്ചത്… അമിത് ഷായുടേയും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും അടിസ്ഥാന കാഴ്ചപ്പാട് വച്ച് രാജ്യത്ത് രണ്ടേ രണ്ടുപേരാണ് മൃഗങ്ങള്‍ അല്ലാതായുളളത്. ഒന്ന് നരേന്ദ്ര മോദിയും മറ്റേത് അമിത് ഷായുമാണ്‌. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.

” അവരെ സമ്പന്ധിച്ചടുത്തോളം മറ്റെല്ലാവരും മൃഗങ്ങളാണ്. അത് അങ്ങനെ ആയിക്കോട്ടെ. അവര്‍ ലോകത്തെ കാണുന്ന രീതിയാണത്. ആ പ്രസ്താവന അവഹേളനമാണ്. പക്ഷെ ഞങ്ങളാരും തന്നെ അമിത് ഷായെ അത്ര ഗൗരവത്തില്‍ എടുക്കുന്നില്ല,” രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് രണ്ടോ മൂന്നോ പേരൊഴികെ ബാക്കിയുള്ളവര്‍ എല്ലാവരും ഒന്നിനും കൊള്ളാത്തവരാണ് എന്നാണ് അവരുടെ കാഴ്ചപ്പാട്. ” ദലിതരിലും ആദിവാസികളിലും ന്യൂനപക്ഷങ്ങളിലും അവര്‍ ആ അവഹേളനം നിര്‍ത്തുന്നില്ല. അഡ്വാനിയിലും മുരളി മനോഹര്‍ ജോഷിയിലും ഗദ്കാരിയിലും അത് എത്തി നില്‍ക്കുന്നു, ” കര്‍ണാടകത്തിലെ കോളാറില്‍ വച്ച് അമിത് ഷായുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ബിജെപിയുടെ സ്ഥാപകദിനം ആചരിക്കുന്ന വേദിയില്‍ വചായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന. ബി​ജെ​പി​ക്കെ​തി​രാ​യു​ള്ള പ്ര​തി​പ​ക്ഷ​പാ​ർ​ട്ടിക​ളു​ടെ ഐ​ക്യ​ത്തെ പരിഹസിച്ച അമിത് ഷാ. ​പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളെ മൃ​ഗ​ങ്ങ​ളോ​ട് ഉ​പ​മിക്കുകയായിരുന്നു.

“2019ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ക്കാ​നു​ള്ള പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ര​ക്ഷ​നേ​ടാ​നാ​യി കീ​രി​യും പാ​മ്പും ചെ​മ്പു​ലി​യും പ​ട്ടി​യും പൂ​ച്ച​യും വ​ലി​യ മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റു​ന്ന​തു​പോ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്നാ​കാ​ൻ ശ്ര​മി​ക്കു​ന്നത്,” ഷാ ​പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook