ന്യൂഡൽഹി: താൻ ബ്ലാക്ക് ബെൽറ്റാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ ചിലർക്കൊക്കെ അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. രാഹുലിനെ കളിയാക്കി നിരവധിപേർ സോഷ്യൽ മീഡിയയിൽ കമന്റിട്ടു. പക്ഷേ രാഹുൽ പറഞ്ഞത് സത്യമാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ബോധ്യപ്പെടുത്തി തരും. രാഹുൽ കരാട്ടെ പരിശീലിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ദിവ്യ സ്പന്ദനയാണ് രാഹുലിന്റെ കരാട്ടെ പരിശീലന ദൃശ്യങ്ങള്‍ റീ ട്വിറ്റ് ചെയ്തിരിക്കുന്നത്. കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് പരീശിലകനോടൊപ്പം കരാട്ടെ അഭ്യസിക്കുന്ന രാഹുലാണ് ചിത്രങ്ങളിലുളളത്.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ബിസിനസ് അവാർഡ് ചടങ്ങിനിടെയാണ് താൻ ബ്ലാക്ക് ബെൽറ്റാണെന്ന് രാഹുൽ വെളിപ്പെടുത്തിയത്. പരിപാടിയിൽ ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ വിജേന്ദർ സിങ് രാഹുലിനോട് കായികവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവുകയാണെങ്കില്‍ കായിക രംഗത്തിന് വേണ്ടി എന്ത് ചെയ്യും എന്നായിരുന്നു വിജേന്ദര്‍ ചോദിച്ചത്.

ഒരു രാഷ്ട്രീയക്കാരന്‍ കായികരംഗത്തുളളത് വിരളമാണെന്നും വിജേന്ദര്‍ പറഞ്ഞു. എന്നാല്‍ താന്‍ ‘ഐക്കിഡോ’വില്‍ ബ്ലാക്ക് ബെല്‍റ്റാണെന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാല്‍ പരസ്യമായി ഇത് പറയാതിരുന്നതാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ വീഡിയോ അപ്ലോഡ് ചെയ്ത് എന്തുകൊണ്ട് മറ്റുളളവര്‍ക്ക് പ്രചോദനം നല്‍കിക്കൂടാ എന്ന് വിജേന്ദര്‍ ചോദിച്ചു. എങ്കില്‍ ഞാന്‍ അപ്ലോഡ് ചെയ്യാം എന്നായിരുന്നു ചിരിച്ചു കൊണ്ട് രാഹുലിന്റെ മറുപടി.

rahul gandhi, karate

rahul gandhi, karate

rahul gandhi, karate

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook