ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയുന്നില്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയാന്‍ മോദി തയാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഇത്തവണയും മോദിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

”ഗ്യാസിനും റേഷനും വില കൂടി, വെറുംവാക്കുകൾ പറയുന്നത് നിർത്തൂ, വിലയക്കയറ്റം തടയൂ, തൊഴിൽ സൃഷ്ടിക്കൂ, അതിനു കഴിഞ്ഞില്ലെങ്കിൽ സിംഹാസനം വിട്ടൊഴിയൂ”- ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്. 16 മാസത്തിനിടെ 19 തവണ പാചകവാതക വില വർധിച്ചെന്ന നവഭാരത് ടൈംസിന്റെ വാര്‍ത്ത ഉദ്ധരിച്ചുകൊണ്ടാണ് മോദിക്കെതിരെ ട്വിറ്ററിലൂടെ രാഹുൽ പരിഹാസശരങ്ങൾ തൊടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook