scorecardresearch
Latest News

‘മിണ്ടാത്തതെന്തേ?’; നേതാക്കളോട് സംസാരിക്കാന്‍ കൂട്ടാക്കാതെ രാഹുല്‍ ഗാന്ധി

അധ്യക്ഷ സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയെ നിയോഗിക്കും വരെ ഈ സ്ഥാനത്ത് തുടരാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്

Rahul Gandi, രാഹുല്‍ ഗാന്ധി, Lok sabha elections 2019 results, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ഫലം, congress, കോണ്‍ഗ്രസ്, bjp, ബിജെപി, narendra modi, നരേന്ദ്ര മോദി, ie malayalam, ഐഇ മലയാളം, പ്രിയങ്ക ഗാന്ധി, rahul gandi,rahul gandhi, രാഹുല്‍ ഗാന്ധി, Rahul Gandhi, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, Lok sabha election result 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 BJP record win, Narendra Modi, നരേന്ദ്രമോദി, election, election 2019, election result 2019, ലോക്സഭ തിരഞ്ഞെടുപ്പ് വാർത്ത, live election news, live election result, lok sabha election result, വോട്ടെണ്ണൽ, lok sabha 2019 election result, 2019 lok sabha result, bip, ബിജെപി, bjp winning, ബിജെപി ജയം, 2019 lok sabha election result, election results 2019

ന്യൂഡല്‍ഹി: രാജി സന്നദ്ധതയില്‍ ഉറച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുമ്പോഴും രാജിയിലുറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം നടക്കേണ്ട കോൺഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനിന്നു. പകരം സഹോദരി പ്രിയങ്കാ ഗാന്ധിയെ മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കാന്‍ നിയോഗിക്കുകയും ചെയ്തു.

Read More: ‘രാജി വയ്ക്കരുത്, ജനഹൃദയങ്ങള്‍ ജയിച്ചവനാണ് നിങ്ങള്‍’; രാഹുലിനോട് സ്റ്റാലിന്‍

അധ്യക്ഷ സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയെ നിയോഗിക്കും വരെ ഈ സ്ഥാനത്ത് തുടരാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാന്ധി – നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായാണ് സൂചന. ജൂണ്‍ ആദ്യവാരം പാര്‍ട്ടി യോഗം വീണ്ടും ചേരും. ഈ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കോള്ളുമെന്നാണ് മുതിര്‍ന്ന നേതാക്കളും വിശ്വസിക്കുന്നത്.

Read More: മക്കൾക്ക് സീറ്റ് നൽകാനായിരുന്നു താൽപര്യം; മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കള്‍ അടക്കം അതിന് ശ്രമിക്കുന്നതായും ഡല്‍ഹി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് പറഞ്ഞു. രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയുമോ എന്ന ഭയത്തിലാണ് തങ്ങളെന്നും ഷീലാ ദീക്ഷിത് പ്രതികരിച്ചു. രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിയവയ്ക്കരുതെന്ന് ലാലു പ്രസാദ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ കഴിഞ്ഞ ദിവസം വളരെ വെെകാരികമായി ആവശ്യപ്പെട്ടിരുന്നു. ജനഹൃദയങ്ങള്‍ ജയിച്ചവനാണ് നിങ്ങളെന്ന് രാഹുല്‍ ഗാന്ധിയോട് സ്റ്റാലിന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് എം.കെ.സ്റ്റാലിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അഭിനന്ദിക്കുകയും ചെയ്തു. ഡിഎംകെയുമായി സഖ്യത്തിലായാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് – ഡിഎംകെ സഖ്യം ആകെയുള്ള 38 സീറ്റുകളില്‍ 37 ലും വിജയിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസിനേറ്റത്. 52 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്. തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. അശോക് ഗെലോട്ടും, കമൽനാഥും പി.ചിദംബരവും പാർട്ടി കാര്യത്തേക്കാൾ മക്കൾക്ക് സീറ്റ് ഉറപ്പിക്കുന്നതിനാണ് ശ്രമിച്ചതെന്ന് രാഹുൽ പറഞ്ഞു.

Read More: ‘മോദി സ്തുതി’; അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഉണ്ണിത്താൻ

“രാജസ്ഥാനിൽ അശോക് ഗെലോട്ടും, മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റുറപ്പിക്കുന്നതിലും അവരെ ജയിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധിച്ചത്. തനിക്ക് അവർക്ക് സീറ്റ് നൽകുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നില്ലെന്ന് അറിഞ്ഞിട്ട് പോലും സീറ്റ് വേണമെന്ന് നിർബന്ധം പിടിച്ചു. തമിഴ്‍നാട്ടിൽ ശിവഗംഗ സീറ്റ് മകൻ കാർത്തി ചിദംബരത്തിന് കൊടുക്കണമെന്ന് പി ചിദംബരവും വാശി പിടിച്ചു,” രാഹുൽ പറഞ്ഞു. ഈ മുതിർന്ന നേതാക്കളെല്ലാം രാജി ഭീഷണി മുഴക്കിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rahul gandhi avoids meeting with congress leaders lok congress defeat