/indian-express-malayalam/media/media_files/uploads/2021/01/rahul-jallikattu.jpg)
മധുര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജെല്ലിക്കെട്ട് കാണാൻ മധുരയിലെത്തി. അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് കാണാൻ രാഹുലിനൊപ്പം ഡിഎംകെ യൂത്ത് വിങ് നേതാവ് ഉദയനിധി സ്റ്റാലിനും എത്തിയിരുന്നു.
തമിഴ് ജനതയിൽനിന്നും അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ചതെന്ന് രാഹുൽ പറഞ്ഞു. ''തമിഴ്‌നാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടതും അവരുടെ ചരിത്രം, സംസ്കാരം, ഭാഷ എന്നിവ സംരക്ഷിക്കേണ്ടതും എന്റെ കടമയാണ്. നിങ്ങളുടെ സംസ്കാരവും ചരിത്രവും സ്നേഹവും നേരിൽ കണ്ടറിയുന്നതിനാണ് ഞാനിവിടെ എത്തിയത്,'' രാഹുൽ അഭിപ്രായപ്പെട്ടു.
Congress leader Rahul Gandhi visited Avaniyapuram today to witness #Jallikattu. Heaping praise on Tamil culture, Rahul said it's his duty to stand with Tamil people, and protect their rich history, culture, and language. @IndianExpresspic.twitter.com/KMW8gncPqd
— Janardhan Koushik (@koushiktweets) January 14, 2021
Rahul Gandhi watches Jalikattu, joins Pongal festivities pic.twitter.com/0xq9XZgXlN
— The Indian Express (@IndianExpress) January 14, 2021
തമിഴ് ജനതയുടെ വികാരത്തെ മാനിക്കാതിരിക്കുകയും തമിഴ് ഭാഷയെയും സംസ്കാരത്തെയും ഒതുക്കി നിർത്താമെന്ന് കരുതുന്നവർക്ക് മറുപടി നൽകാൻ കൂടിയാണ് താൻ ഇവിടെ എത്തിയതെന്നും രാഹുൽ വ്യക്തമാക്കി. ജെല്ലിക്കെട്ടിനായി നടത്തിയ ഒരുക്കങ്ങളിൽ രാഹുൽ സംതൃപ്തി രേഖപ്പെടുത്തി. പൊങ്കൽ ചടങ്ങുകളിലും രാഹുൽ പങ്കെടുത്തു.
മധുര വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോൺഗ്രസ്-ഡി.എം.കെ നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി ബന്ധമില്ലെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.