Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രിക്ക് 8400 കോടിയുടെ വിമാനം, സൈനികർക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം; ആഞ്ഞടിച്ച് രാഹുൽ

“നമ്മുടെ ജവാന്മാര്‍ ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കുകളിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനായി 84,00 കോടിയുടെ വിമാനം വാങ്ങിയിരിക്കുന്നു”

Rahul Gandhi, രാഹുല്‍ ഗാന്ധി, interest waiver, കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ്, middle class india, മധ്യ വര്‍ഗം coronavirus,കൊറോണവൈറസ്‌ pandemic, Indian Express, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് പോലുമില്ലാത്ത വാഹനവും പ്രധാനമന്ത്രിക്ക് 8400 കോടിയുടെ വിമാനവും വാങ്ങുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് നീതിയാണോ എന്ന ചോദ്യമുയർത്തിയാണ് രാഹുൽ ട്വിറ്ററിൽ രംഗത്തെത്തിയിരിക്കുന്നത്. സൈനികർ പരാതി പരാതിക്കൊപ്പമാണ് കേന്ദ്രത്തിനെതിരെയുള്ള രാഹുലിന്റെ വിമർശനം.

‘നമ്മുടെ ജവാന്മാര്‍ ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കുകളിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനായി 84,00 കോടിയുടെ വിമാനം വാങ്ങിയിരിക്കുന്നു. ഇത് നീതിയാണോ,’ രാഹുൽ ട്വിറ്ററിൽ കുറിച്ചു.

‘ബുള്ളറ്റ് പ്രൂഫ് സൗകര്യമില്ലാത്ത ട്രക്കിലാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. ഇത് സുരക്ഷിതമല്ല. ഞങ്ങളുടെ ജീവന്‍ വെച്ചാണ് അവര്‍ കളിക്കുന്നത്. ഞങ്ങള്‍ ജീവിതം പാഴാക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാ സൗകര്യങ്ങളും അനുഭവിക്കുമ്പോള്‍ താഴെയുള്ളവര്‍ക്ക് പരിതാപകരമായ സൗകര്യമാണ് ലഭിക്കുന്നത്,’സൈനികർ പറയുന്നതായും രാഹുൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi attacks centre over non bullet proof vehicles for soldiers

Next Story
പഞ്ചായത്ത് പ്രസിഡന്റായ ദലിത് സ്ത്രീയെ നിലത്തിരുത്തി ഭരണസമിതി യോഗംTamil Nadu, village panchayat, caste discrimination, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com