താരാപൂർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന ഗുജറാത്തിൽ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നീക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി താരാപൂരിലെത്തിയ രാഹുൽ ഗാന്ധി ഇവിടെ തട്ടുകടയിൽ കയറി പാവ്ഭജി കഴിച്ചതാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ഇത്തവണയും ഗുജറാത്തിൽ താൻ ചായക്കടയിൽ ജോലി ചെയ്ത് വളർന്നുവന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സാധാരണക്കാരിലൊരുവനാണെന്ന മോദിയുടെ ആവർത്തിച്ചുള്ള പ്രഭാഷണങ്ങൾ ഗുജറാത്തിൽ ഉയർന്നുകേൾക്കുമ്പോഴാണ് രാഹുൽ ഗാന്ധി താഴേത്തട്ടിലുള്ള സാധാരണക്കാരുടെ ഇടയിൽ ഇറങ്ങിച്ചെന്ന് പ്രചാരണം നടത്തുന്നത്.

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഭരണ വിരുദ്ധ വികാരം മൂലം ശക്തമായി നിൽക്കുകയാണ്. കോൺഗ്രസ് ശക്തമായി പ്രചാരണം നടത്തുന്ന ഇവിടെ പട്ടിദാർ സമുദായ നേതാവ് ഹർദ്ദിക് പട്ടേലിന്റെയും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെയും പരോക്ഷ പിന്തുണ കോൺഗ്രസിനുണ്ട്.

എഎൻഐയാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ